സമൂഹത്തെ ഭിന്നിപ്പിച്ചു കൊണ്ടുള്ള പ്രചാരണമാണ് മോദി നടത്തുന്നതെന്ന് പ്രകാശ് കാരാട്ട്

സിപിഎം നിലവിൽ ദേശീയ പാർട്ടിയാണ് എന്ന് പ്രകാശ് കാരാട്ട്. പ്രതിപക്ഷം ഇല്ലാത്ത ജനാധിപത്യത്തിലാണ് മോദി സർക്കാർ വിശ്വസിക്കുന്നത്. പ്രതിപക്ഷത്തെ ഇല്ലായ്മ ചെയ്യാനാണ് ശ്രമം എന്നും പ്രകാശ് കാരാട്ട് ആരോപിച്ചു.

രാജ്യത്തെ ജനാധിപത്യ ഭാവി നിർണ്ണയിക്കുന്ന തെരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത്. നിർണ്ണായക തിരഞ്ഞെടുപ്പാണ് രാജ്യം കാത്തിരിക്കുന്നത്. രാജ്യത്തെ രണ്ട് മുഖ്യമന്ത്രിമാർ ഇപ്പോൾ ജയിലിലാണ്. മതധ്രുവീകരണം മാത്രമാണ് ബിജെപിയുടെ ലക്ഷ്യം. ജനകീയ വിഷങ്ങളല്ല ബിജെപി പ്രചാരണത്തിൽ ഉയർത്തുന്നത്. മതവും വിശ്വാസവും മാത്രമാണ് അവർ പറയുന്നത്.

മത്സ്യസമ്പത്ത് യോജന പറയുന്ന പ്രധാനമന്ത്രി തന്നെ മീൻ കഴിച്ചു എന്ന് പറഞ്ഞു തേജസ്വി യാദവിനെതിരെ പ്രചാരണം നടത്തുന്നു. രാജ്യത്തിന്റെ വൈവിധ്യങ്ങളെ ഇല്ലാതാക്കാൻ ആണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് മുന്നോട്ട് വെക്കുന്നത്. വർഗീയ ധ്രുവീകരണമാണ് പ്രകടനപത്രികയിലൂടെ ഉദ്ദേശിക്കുന്നത്. സമൂഹത്തെ ഭിന്നിപ്പിച്ചു കൊണ്ടുള്ള തെരഞ്ഞെടുപ്പ് പ്രചാരണമാണ് മോദി നടത്തുന്നത്.

സംസ്ഥാനത്ത് സിബിഐ ഉൾപ്പെടെയുള്ള ഏജൻസികൾ നിയമവിരുദ്ധമായി കടന്നുകയറുന്നു. ഏത് സാമ്പത്തിക കേസ് വന്നാലും ഇഡി കടന്നുവരുന്നു. അത് നിയമ വിരുദ്ധമാണ്. എന്ത് സാമ്പത്തിക ആരോപണം വന്നാലും. അവിടേക്കൊക്കെ കേന്ദ്ര ഏജൻസി വരുന്നു. സിബിഐ വരേണ്ട കേസുകളിൽ പോലും ഇഡി ആണ് വരുന്നത്.

Advertisement