പ്രാണ പ്രതിഷ്ഠ ചടങ്ങിന്‍റെ തല്‍സമയ സംപ്രേക്ഷണം, കോടതിയില്‍ നടന്നത്

ന്യുഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങ് തത്സമയം സംപ്രേക്ഷണം ചെയ്യുന്നതിന് അനുമതി നല്‍കണമെന്ന് തമിഴ്നാട് സര്‍ക്കാരിനോട് സുപ്രീം കോടതി. ഇതുരാഷ്ട്രീയ മുതലെടുപ്പെന്നു വ്യക്തമാക്കുമ്പോഴും ഇരുകൂട്ടരും ഇതിനെ രാഷ്ട്രീയ പ്രശ്നമായി വളര്‍ത്തിക്കഴിഞ്ഞു

എല്‍ഇഡി സ്‌ക്രീനുകളോ അന്നദാനമോ വിലക്കരുത്. ന്യൂനപക്ഷങ്ങള്‍ തിങ്ങിപാര്‍ക്കുന്ന സ്ഥലമെന്ന പേരില്‍ അനുമതി വിലക്കരുത്. നിയമപരമായി അനുമതി തേടിയാല്‍ നല്‍കണമെന്ന് കോടതി ചൂണ്ടിക്കാട്ടി.

തമിഴ്നാട്ടില്‍ ബിജെപി സംസ്ഥാന നേതൃത്വം സ്ഥാപിച്ച 400 ഓളം എല്‍ഇഡി സ്‌ക്രീനുകള്‍ സുരക്ഷാ വിഷയം ചൂണ്ടിക്കാട്ടി പോലീസ് അഴിച്ചുനീക്കിയിരുന്നു. ഇതിനെതിരെ ബിജെപി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

സ്‌ക്രീന്‍ സ്ഥാപിക്കുന്നതിന് നല്‍കിയ അപേക്ഷകളുടെ ഡാറ്റ സൂക്ഷിക്കണമെന്നും സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. സ്‌ക്രീന്‍ സ്ഥാപിക്കുന്നതിന് വിലക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചാല്‍ അധികാരികള്‍ക്ക് അനുമതി നല്‍കാമെന്നും കോടതി വാക്കാല്‍ നിര്‍ദേശം നല്‍കി. ഹര്‍ജിയില്‍ തമിഴ്നാട് സര്‍ക്കാരിനും ബന്ധപ്പെട്ട കക്ഷികള്‍ക്കും കോടതി നോട്ടീസ് അയച്ചു.

എന്നാല്‍ രാമജന്മഭൂമിയിലെ പ്രാണ പ്രതിഷ്ഠയുടെ ലൈവ് ടെലികാസ്റ്റുമായി ബന്ധപ്പെട്ട് ഒരു വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. പൂജകള്‍ നടത്തുന്നതിനും അര്‍ച്ചനകളും അന്നദാനവും ഭജനകളും നടത്തുന്നതിന് വിലക്കില്ല. ഹര്‍ജി രാഷ്ട്രീയ ലക്ഷ്യത്തോടെ ഉള്ളതാണെന്നും തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചു.

Advertisement