രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് നിബന്ധനകൾ വച്ച് മണിപ്പൂർ സർക്കാർ

ന്യൂഡെല്‍ഹി. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് നിബന്ധനകൾ വച്ച് മണിപ്പൂർ സർക്കാർ. നിശ്ചിത ആളുകളെ മാത്രം പങ്കെടുക്കാൻ കോൺഗ്രസിന് മണിപ്പൂർ സർക്കാരിന്റെ അനുമതി.യാത്രയെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഭയപ്പെടുന്നുവെന്നും യാത്ര മണിപ്പൂരിൽ നിന്ന് തന്നെ ആരംഭിക്കുമെന്ന് കോൺഗ്രസ് ദേശീയ നേതൃത്വം ആവർത്തിച്ചു.

വടക്കു കിഴക്കൻ മണ്ണിനേറ്റ മുറിവ് ഉണക്കാനാണ് ഭാരത് ജോഡോ ന്യായ് യാത്ര മണിപ്പൂരിൽ നിന്ന് ആരംഭിക്കുന്നത് എന്നായിരുന്നു കോൺഗ്രസ് വിശദീകരണം. എന്നാൽ യാത്ര അനുമതിക്ക് സുരക്ഷാകാരണങ്ങൾ മുൻനിർത്തി മണിപ്പൂർ സർക്കാർ സുരക്ഷാ ഏജൻസിയുടെ റിപ്പോർട്ട് തേടി. ഉപാധികളോടെയാണ് മണിപ്പൂർ സർക്കാർ അനുമതി നൽകിയതെന്ന് സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വ്യക്തമാക്കി.

യാത്രയുടെ ഉദ്ഘാടന വേദിയായ പാലസ് ഗ്രൗണ്ടിൽ മുഖ്യമന്ത്രി ബിരൻ സിംഗിന്റെ പരിപാടിയുടെന്ന് അറിയിച്ചതായും ഉദ്ഘാടന വേദി മാറ്റുന്നത് കോൺഗ്രസിന്റെ പരിഗണനയിൽ ഉണ്ടെന്നും ദേശീയ നേതൃത്വം വ്യക്തമാക്കി. യാത്ര മണിപ്പൂരിലെ ജനങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം ആണെന്നും സംസ്ഥാനത്ത് യാത്രയുമായി മുന്നോട്ടുപോകുമെന്നും കോൺഗ്രസ്‌ അറിയിച്ചു.

Advertisement