ലഹരി മാഫിയകൾക്ക് ഒത്താശ , 22 പൊലിസുകാരെ ചുമതലകളിൽ നിന്നും ഒഴിവാക്കി

Advertisement

ചെന്നൈ.ലഹരി മാഫിയകൾക്ക് ഒത്താശ ചെയ്ത, 22 പൊലിസുകാരെ ചുമതലകളിൽ നിന്നും ഒഴിവാക്കി തമിഴ് നാട് പൊലിസ്. ചെന്നൈ സിറ്റി പൊലിസ് കമ്മിഷണർക്കു കീഴിലെ ആറ് എഎസ്ഐമാർ, രണ്ട് ഹെഡ് കോൺസ്റ്റബിൾ, 14 കോൺസ്റ്റബിൾ എന്നിവർക്കെതിരെയാണ് നടപടി. രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സിറ്റി പൊലിസ് കമ്മിഷണർ സന്ദീപ് റായ് റാത്തോഡാണ് നടപടി സ്വീകരിച്ചത്. 22 പേരെയും വെയിറ്റിങ് ലിസ്റ്റിലേയ്ക്ക് മാറ്റി. അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് കൂടുതൽ നടപടിയുണ്ടായേക്കും. കഞ്ചാവ്, മറ്റ് ലഹരി വസ്തുക്കൾ വിൽക്കുന്ന സംഘങ്ങളെ ഇവർ സഹായിച്ചുവെന്നാണ് കണ്ടെത്തൽ.

Advertisement