ബംഗളൂരു കോറമംഗലയിൽ നാലുനില കെട്ടിടത്തിൽ വൻ തീപിടിത്തം; താഴേക്ക് ചാടിയ ഒരാൾക്ക് ഗുരുതര പരുക്ക്

ബംഗളൂരു: കോറമംഗലയിൽ ബഹുനില കെട്ടിടത്തിൽ വൻ തീപിടിത്തം. കോറമംഗലയിലെ നാല് നില കെട്ടിടത്തിനാണ് തീപിടിച്ചത്. കാർ ഷോറൂം അടക്കം പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നുണ്ട്. അതേസമയം തീ പടരുന്നത് കണ്ട് പ്രാണരക്ഷാർഥം താഴേക്ക് ചാടിയ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സമീപത്തെ ഫയർ സ്റ്റേഷനുകളിൽ നിന്ന് ആറ് യൂണിറ്റ് ഫയർ ഫോഴ്‌സ് സംഘമെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. തീ നിയന്ത്രണവിധേയമായെന്നാണ് വിവരം. സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടർന്നിട്ടില്ല. തീപിടിച്ച കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ നിലയിൽ പ്രവർത്തിച്ചത് ഹുക്ക ബാറും പബ്ബുമായിരുന്നു. ഇവിടെ നിന്നാണ് തീ ആളിയതെന്ന് പോലീസ് പറയുന്നു.

Advertisement