കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ സ്വകാര്യ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം

Advertisement

കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ വാഹനാപകടം. സ്വകാര്യ ബസ്സും ഓട്ടോറിക്ഷയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരം ദേശീയപാതയില്‍ കരിക്കോട് പെട്രോള്‍ പമ്പിന്റെ മുന്നിലായിരുന്നു അപകടമുണ്ടായത്.
പെട്രോള്‍ പമ്പില്‍ നിന്നും ദേശീയപാതയിലേക്ക് പ്രവേശിച്ച ഓട്ടോറിക്ഷയില്‍ കൊല്ലം ഭാഗത്തുനിന്നും കുണ്ടറ ഭാഗത്തേക്ക് പോവുകയായിരുന്നു സ്വകാര്യ ബസ്സ് ഇടിക്കുകയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവര്‍ക്കാണ് പരിക്കേറ്റത്. അപകടത്തില്‍ ഓട്ടോറിക്ഷയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.

Advertisement