രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് ജി ട്വന്റി ഉച്ചകോടിക്കെത്തിയ ലോക നേതാക്കൾ ആദരവർപ്പിച്ചു

Advertisement

ന്യൂഡെല്‍ഹി. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് ആദരവർപ്പിച്ച് ജി ട്വന്റി ഉച്ചകോടിക്കെത്തിയ ലോക നേതാക്കൾ . രാജ്ഘട്ടിലെ ഗാന്ധിസമാധിയിൽ പുഷ്പചക്രം അർപ്പിച്ചു.ഭാരത് എന്നെഴുതിയ പുഷ്പ ചക്രമാണ് ഗാന്ധിജിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അർപ്പിച്ചത്.

ഖാദി ഷാൾ അണിയിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജി ട്വന്റി ഉച്ചകോടിക്കെത്തിയ ലോക നേതാക്കളെ ഓരോരുത്തരായി രാജ് ഘട്ടിൽ സ്വീകരിച്ചത്.സബർമതി ആശ്രമത്തെ കുറിച്ചും മഹാത്മാഗാന്ധിയുടെ ജീവിതത്തെ കുറിച്ചും മോദി, നേതാക്കളോട് വിവരിച്ചു.ഗാന്ധിജിക്ക് പുഷ്പചക്രമർപ്പിച്ച നേതാക്കൾ ഒരു മിനിട്ട് നേരം മൗനം ആചരിച്ചു. പ്രധാനന്ത്രി നരേന്ദ്ര മോദി അർപ്പിച്ച പുഷ്പചക്രത്തിലും ‘ഭാരത്’ എന്ന് രേഖപ്പെടുത്തിയിരുന്നതും ശ്രദ്ധേയമായി.സമാധാനത്തിന്റെ സന്ദേശം നൽകി രാജ്ഘട്ടിലെ പീസ് വാളിൽ നേതാക്കൾ ഒപ്പുവച്ചാണ് നേതാക്കൾ മടങ്ങിയത്.ഡൽഹിയിലെ കനത്ത മഴയ്ക്കിടെയായിരുന്നു നേതാക്കളുടെ രാജ്ഘട്ട് സന്ദർശനം.

Advertisement