ജി.20 ഉച്ചകോടി, നിർണ്ണായക ഉഭയകക്ഷി ചർച്ചകൾ തുടങ്ങി

Advertisement

ന്യൂഡെല്‍ഹി.ജി.20 ഉച്ചകോടിയോടനുബന്ധിച്ചുള്ള നിർണ്ണായക ഉഭയകക്ഷി ചർച്ചകൾ തുടങ്ങി. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരാംഗത്വത്തെ പിന്താങ്ങുന്നതടക്കം നരേന്ദ്രമോദി-ബൈഡൻ കൂടിക്കാഴ്ചയിൽ നിർണ്ണായക തീരുമാനങ്ങൾ ആണ് ഉണ്ടായത് . ഇന്ത്യയുടെ രണ്ട് രാജ്യങ്ങളും തമ്മിൽ വാണിജ്യ-വ്യാപാര- പ്രതിരോധ മേഖലകളിൽ കൂടുതൽ ബന്ധം സുദ്യഡമാക്കും എന്ന് സംയുക്ത പ്രസ്താവന വ്യക്തമാക്കുന്നു .

ജി.20 യുടെ സുപ്രധാനമന്ത്രി തല യോഗമാണ് ഇന്നുമുതൽ രണ്ട് ദിവസങ്ങളിലായി നടക്കുക. പ്രഗ്തി മൈതാനിലെ ഭാരത് മണ്ഡപ മാണ് യോഗ വേദി. രാവിലെ 9 :30 മുതൽ ജി.20 രാഷ്ട്രതലവന്മാർ സമ്മേളന വേദിയിലെയ്ക്ക് എത്തും. ആദ്യ സമ്മേളനമായ വൺ എർത്ത് പത്തരമണിയ്ക്കാണ് ആരംഭിയ്ക്കുക. ഉച്ചയ്ക്ക് ഒന്നരമണിയ്ക്ക് അംഗരാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ചർച്ചകൾ നടക്കും. ഉച്ചയ്ക്ക് ശേഷം മൂന്നുമണിയ്ക്ക് ജി.20-ഒരു കുടുംബം എന്ന വിഷയത്തിലെ ചർച്ച നടക്കും.രാഷ്ട്രതലവന്മാർക്ക് രാഷ്ട്രപതി ഇന്ന് അത്താഴ വിരുന്ന് നല്കും

Advertisement