തലസ്ഥാനം ജി.20 ഉച്ചകൊടിയ്ക്കായി ഒരുങ്ങി, ഇന്ന് രാത്രിയോടെ അന്തിമ അജണ്ട

Advertisement

ന്യൂഡെല്‍ഹി . രാജ്യ തലസ്ഥാനം ജി.20 ഉച്ചകൊടിയ്ക്കായി ഒരുങ്ങി. ഇന്ന് രാത്രിയോടെ അന്തിമ അജണ്ട പ്രസിദ്ധികരിയ്ക്കും. ഉക്രൈൻ വിഷയം പൊതു ചർച്ചയിൽ യൂറോപ്യൻ യൂണിയൻ ഉന്നയിക്കും. ഉച്ചകോടിയ്ക്കായുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തി ആയതായും സംയുക്ത പ്രസ്താവന പ്രതിക്ഷിയ്ക്കാമെന്നും ജി.20 ഷേർപ്പ അമിതാബ് കാന്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയിൽ നിന്ന് ബ്രസിൽ അടുത്ത ജി.20 അദ്ധ്യക്ഷ സ്ഥാനം എറ്റെടുക്കും

ജി.20 ഉച്ചകോടിയ്ക്ക് എല്ലാ ഒരുക്കങ്ങളും ഭാരത് മണ്ഡപത്തിൽ പൂർത്തിയായി.ഡൽഹിയിലെ പ്രക്യതി മൈതാനിലാണ് ഭാരത് മണ്ഡപം. ഉച്ചകോടിയിൽ പങ്കെടുക്കാൻ ലോക നേതാക്കൾ ഇതിനകം ഡൽഹിയിലെയ്ക്ക് എത്തിതുടങ്ങിയിട്ടുണ്ട്. ഇന്ത്യ ആതിഥ്യം വഹിയ്ക്കുന്ന ഇത്തവണത്തെ ജി.20 യോഗം നീർണ്ണായക ചലനങ്ങൾ അന്തർ ദേശിയ തലത്തിൽ ഉണ്ടായേക്കുമെന്ന് ജി.20 ഷേർപ്പ അമിതാബ് കാന്ത് അവകാശപ്പെട്ടു.

ആഫ്രിക്കൻ രാജ്യകൂട്ടായ്മയെ ജി.20 യിൽ ഉൾപ്പെടുത്തുന്ന നടപടികൾ ഡൽഹി ഉച്ചകോടിയിൽ പൂർത്തിയാകും. ആഫ്രിക്കൻ രാജ്യ കൂട്ടായ്മ പ്രസിഡന്റ് ഇതിനായ് ഇന്ത്യയിൽ എത്തി.
ഉക്രൈൻ വിഷയത്തിൽ അദ്ധ്യക്ഷ രാഷ്ട്രമായ ഇന്ത്യ സ്വീകരിയ്ക്കുന്ന സമീപനം അംഗികരിയ്ക്കാൻ ആകില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് യൂറോപ്യൻ യൂണിയൻ. ഉച്ചകോടിയുടെ പൊതു ചർച്ചയിൽ ഉക്രൈൻ വിഷയം യൂറോപ്യൻ യൂണിയൻ ഉന്നയിക്കും . അഫ്രിക്കൻ രജ്യങ്ങളുടെ കൂട്ടായ്മയ്ക്ക് ജി.20 യിൽ അംഗത്വം നൽകാനുള്ള തിരുമാനവും ഡൽ ഹി ഉച്ചകൊടിയിൽ ഉണ്ടാകും. ജി.20 യ്ക്ക് മുന്നോടിയായ സുരക്ഷാ ക്രമികരണങ്ങളുടെ ഭാഗമായുള്ള അവസാന നിയന്ത്രണങ്ങളും ഡൽഹി നഗരത്തിൽ നിലവിൽ വന്നു

Advertisement