ഋഷി സുനക് ഉച്ചക്ക്,ജോ ബൈഡൻ വൈകിട്ടോടെ, ജി 20 രാഷ്ട്ര തലവന്മാർ ഡൽഹിയിലേക്ക്

Advertisement

ന്യൂഡെല്‍ഹി . ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ലോക രാഷ്ട്ര തലവന്മാർ ഡൽഹിയിലേക്ക് എത്തി തുടങ്ങി. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വൈകിട്ടോടെഎത്തിച്ചേരും.പ്രധാനമന്ത്രി നരേന്ദ്രമോദിയും ബൈഡനും കൂടിക്കാഴ്ച നടത്തും. വ്യാപാര – വാണിജ്യ – പ്രതിരോധ മേഖലകളിൽ കൂടുതൽ ധാർണകൾ ഉണ്ടാകും എന്നാണ് സൂചന. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഉച്ചയോടെ എത്തിച്ചേരും. ജി 20 ന്റെ പശ്ചാത്തലത്തിൽ അതീവ സുരക്ഷയാണ് ഡൽഹിയിൽ ഒരുക്കിയിരിക്കുന്നത്. സൈനിക, അർദ്ധ സൈനിക വിഭാഗങ്ങൾ, ബിഎസ്എഫ്, സിആർപിഎഫ്, ഡൽഹി പോലീസ് എന്നീ സേനകൾ സംയുക്തമായാണ് സുരക്ഷ ഒരുക്കുന്നത്. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനത്ത് മൂന്ന് ദിവസത്തെ പൊതു അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്

Advertisement