ഇന്ത്യയുമായുള്ള ബന്ധം ആഴത്തില്‍ ഉറപ്പിച്ച് ബൈഡന്‍ മോദി കൂടിക്കാഴ്ച

Advertisement

ന്യൂഡെല്‍ഹി. ഇന്ത്യയുമായുള്ള ബന്ധം ആഴത്തില്‍ ഉറപ്പിച്ച് ബൈഡന്‍ മോദി കൂടിക്കാഴ്ച. അമേരിയ്ക്കൻ പ്രസിഡന്റ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആതിഥ്യം സ്വീകരിച്ച് അത്താഴ വിരുന്നിൽ ആണ് പങ്കെടുത്തത് . ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയ കക്ഷി ബന്ധങ്ങൾ സുദ്യഡമാക്കുകയായിരുന്നു കൂടിക്കാഴ്ചയുടെ പ്രധാന അജണ്ട. അടുത്ത റിപ്പബ്ലിക്ക് ദിനത്തിൽ കവാഡ് രാഷ്ട്രതലന്മാരെ പൻകെടുപ്പിയ്ക്കാനാണ് ഇന്ത്യയുടെ ശ്രമം. ബൈഡൻ മോദി കൂടിക്കാഴ്ചയിൽ ഈ വിഷയം ചർച്ചയായി. ചെറുകിട മോഡുലാര്‍ ആണവ റിയാക്ടറുകള്‍ക്കായി ഉള്ള ധാരണാപത്രം കൂടിക്കാഴ്ചയ്ക്ക് ശേഷം ഒപ്പിടാൻ ധാരണയായി. ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ അക്കാദമിക് പ്രോഗ്രാം സമ്പന്ധിച്ച വിഷയങ്ങളും ചർച്ചയായി . ഡ്രോണുകള്‍, ജെറ്റ് എൻ‍ജിനുകള്‍ എന്നിവ വാങ്ങുന്നതിനുള്ള ഇടപാടുകളിൽ ഇരു രാജ്യങ്ങളും ധാരണയിൽ എത്തി . ഇന്ത്യക്കാര്‍ക്കായി ഉദാരമായ വിസ നയം, ഇരുരാജ്യങ്ങളിലും പുതിയ കോണ്‍സുലേറ്റുകള്‍ തുടങ്ങിയ വിഷയങ്ങളും ഇരു രാജ്യ നേതാക്കളുംവിലയിരുത്തി. കൂടിക്കാഴ്ച ക്രിയാത്മകമായിരുന്നെന്നും ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം സുദ്യഡമാണെന്നും വ്യക്തമാക്കുന്ന സംയുക്ത പ്രസ്താവന കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രസിദ്ധികരിച്ചു.

ബംഗ്ലാദേശ് പ്രസിഡന്റ്,മൌറിഷ്യസ് പ്രധാനമന്ത്രി തുടങ്ങിയവരുമായും പ്രധാനമന്ത്രി നരേന്ദ്രമോദി ഉഭയകക്ഷി ചർച്ചകൾ നടത്തി. ജി20യിലേക്ക് ഇന്ത്യ ക്ഷണിച്ച 9 അതിഥി രാജ്യങ്ങളിൽ ഉൾപ്പെട്ടതാണ് ബംഗ്ലാദേശും മൌറിഷ്യസ്സും. 15 ഒളം നയതന്ത്ര ചർച്ചകളാണ് ജി.20 സമ്മേളനത്തൊടനുബന്ധിച്ച് പ്രധാനമന്ത്രി നടത്തുക. നിർണ്ണായകമായ ബ്രിട്ടീഷ് പ്രധാനമന്ത്രി ഴഷി സുനകുമായുള്ള കൂടിക്കാഴ്ച ഇന്ന് ഉണ്ടാകും. G20 വിശിഷ്ടാതിഥികള്‍ക്കായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് അത്താഴവിരുന്ന് നല്‍കുന്നുണ്ട്. ഞായറാഴ്ച രാവിലെ ജി20 നേതാക്കള്‍ രാജ്ഘട്ടിലെ മഹാത്മാഗാന്ധി സമാധി സന്ദര്‍ശിക്കും