മഹാരാഷ്ട്രയിൽ എക്സ്പ്രസ് ഹൈവേ നിർമ്മാണത്തിനിടെ കൂറ്റൻ യന്ത്രം തകർന്നു; 15 മരണം

മുംബൈ: മഹാരാഷ്ട്രയിൽ എക്സ്പ്രസ് ഹൈവേ നിർമ്മാണത്തിനിടെ കൂറ്റൻ യന്ത്രം തകർന്ന് 15 പേർ മരണപ്പെട്ടു. മൂന്ന് പേർക്ക് പരിക്ക്. ഗർഡർ സ്ഥാപിക്കാൻ ഉപയോഗിക്കുന്ന യന്ത്രമാണ് തകർന്നത്. താനെയിലെ ഷാഹ്‌പൂരിന് സമീപം സമൃദ്ധി എക്സ്പ്രസ് ഹൈവേ നിർമാണത്തിനിടെയാണ് അപകടം.

‌ഗർഡർ മെഷീനുമായി ബന്ധിപ്പിക്കുന്ന ക്രെയിനും സ്ലാബും 100 അടി ഉയരത്തിൽ നിന്ന് വീണത് അപകടത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു. മുംബൈയെയും നാഗ്പൂരിനെയും ബന്ധിപ്പിക്കുന്ന 701 കിലോമീറ്റർ ദൈർഘ്യമുള്ള അതിവേഗ പാതയാണ് ഇത്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതിനാൽ മരണസംഖ്യ ഉയർന്നേക്കുമെന്ന് ആശങ്കയുണ്ട്.

Advertisement