ജമ്മു കശ്മീരിൽ അഞ്ച് പാക് ഭീകരരെ സുരക്ഷ സേന വധിച്ചു

ജമ്മു കശ്മീര്‍. അഞ്ച് പാക് ഭീകരരെ സുരക്ഷ സേന വധിച്ചു. വടക്കൻ കശ്മീരിലെ കുപ് വാരയിൽ ഉണ്ടായ ഏറ്റു മുട്ടലിൽ ആണ്‌ ഭീകരവാദികളെ വധിച്ചത്.സൈന്യവും പൊലിസും സംയുക്തമായി നടത്തിയ ഓപറേഷനിലാണ് ഭീകരവാദികളുടെ നുഴഞ്ഞു കയറ്റ ശ്രമം തകർത്തത്. നിയന്ത്രണരേഖക്കടുത്ത് ജുമാഗുണ്ട് മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് കശ്മീർ സോൺ പൊലിസ് അറിയിച്ചു. ഈ വർഷം ഉണ്ടായ ഏറ്റവും വലിയ ഭീകരവാദ വിരുദ്ധ നീക്കമാണ് ഇന്ന് പുലർച്ചെ കുപ് വാരയിൽ ഉണ്ടായത്.കഴിഞ്ഞ ജൂൺ 13ന്, കുപ്‌വാര ജില്ലയിലെ ഡോബനാർ മച്ചൽ പ്രദേശത്ത് സൈന്യത്തിന്റെയും കുപ്‌വാര പോലീസിന്റെയും സംയുക്ത ഓപ്പറേഷനിൽ രണ്ട് ഭീകരവാദികളെ വധിച്ചിരുന്നു.

Advertisement