ചത്ത എരുമയെ സ്കൂളിന് മുന്നിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

Sleeping buffalo in the corral of countryside farm.
Advertisement

കാസർഗോഡ് .കൊല്ലംപാറയിൽ ചത്ത എരുമയെ സ്കൂളിന് മുന്നിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കീഴ്മാല എ.എൽ.പി സ്കൂളിന് മുന്നിലാണ് എരുമയുടെ ജഡം കണ്ടെത്തിയത്. രാത്രിയിൽ വാഹനത്തിലെത്തി പ്രദേശത്ത് ഉപേക്ഷിച്ചതാണെന്നാണ് സംശയം. സംഭവത്തിൽ നീലേശ്വരം പൊലീസ് അന്വേഷണം തുടങ്ങി. സമീപത്തെ സി സി ടി വി ദൃശ്യങ്ങൾ ഉൾപ്പടെ പൊലീസ് ശേഖരിച്ചു. സംഭവത്തിന് പിന്നിൽ സാമൂഹ്യ വിരുദ്ധരുടെ പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്

.പ്രതീകാത്മക ചിത്രം

Advertisement