ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് ചുമത്തിയ പിഴ യുപി സര്‍ക്കാര്‍ ചെയ്തത് കണ്ടോ

ലഖ്‌നോ. ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് ചുമത്തുന്ന പിഴ സംബന്ധിച്ച് നിര്‍ണായക പ്രഖ്യാപനവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍.

2017 മുതല്‍ 2021 വരെയുള്ള കാലയളവില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് വാഹന ഉടമകള്‍ക്ക് നല്‍കിയ മുഴുവന്‍ ചെലാനുകളും യു.പി റദ്ദാക്കി. ഇതോടെ ഇക്കാലയളവില്‍ ട്രാഫിക് നിയമലംഘനത്തിന് നോട്ടീസ് ലഭിച്ചവര്‍ ഇനി പിഴയടക്കേണ്ടതില്ല. നോട്ടീസ് ലഭിച്ചിട്ടും പിഴയടക്കാതിരുന്നവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.

യു.പി സര്‍ക്കാറിന്റെ തീരുമാനം പൊതുജനങ്ങള്‍ക്ക് വലിയ ആശ്വാസം നല്‍കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസ് അറിയിച്ചു. ഇനിയും അടക്കാനുള്ള ഇ-ചെലാനുകള്‍ രേഖകളില്‍ നിന്നും നീക്കാന്‍ ഡിവിഷണല്‍ ഗതാഗത ഓഫീസുകള്‍ക്ക് യു.പി സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. നേരത്തെ ചെലാനുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നോയിഡയില്‍ പ്രതിഷേധമുണ്ടായിരുന്നു.

ഇതുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ലഭിക്കാന്‍ യു.പി ഗതാഗത വകുപ്പിന്റെ വെബ്‌സൈറ്റിലെത്തി വാഹന നമ്ബര്‍ മാത്രം നല്‍കിയാല്‍ മതിയെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം, ഭാവിയില്‍ തെറ്റായ ചെലാനാണ് ലഭിച്ചിരിക്കുന്നതെന്ന് ഡ്രൈവര്‍മാര്‍ക്ക് മനസിലായാല്‍ അതിനെതിരെ അപ്പീല്‍ സമര്‍പ്പിക്കാമെന്നും യു.പി സര്‍ക്കാര്‍ വ്യക്തമാക്കി.

Advertisement