സെയ്‌ഫിയെ പിടികൂടിയത് പഴുതടച്ച സംയുക്ത നീക്കത്തിലൂടെ

കണ്ണൂര്‍. കൃത്യമായി ഒരു രാജ്യത്തിലെ പൊലീസ് സംവിധാനം എങ്ങനെ പ്രവര്‍ത്തിക്കണമെന്നതിന്‍റെ ഉദാഹരണമായി ട്രയിന്‍ തീവെപ്പ് കേസ് പ്രതിയെ കണ്ടെത്തിയ സംഭവത്തെ ചൂണ്ടിക്കാട്ടാം. എലത്തൂർ ട്രെയിൻ ആക്രമണ കേസിലെ പ്രതി ഷാരൂഖ് സെയ്‌ഫിയെ പിടികൂടിയത് പഴുതടച്ച സംയുക്ത നീക്കത്തിലൂടെ.കേന്ദ്ര ഏജൻസികളും,കേരള പോലീസും,മഹാരാഷ്ട്ര
പോലീസും ചേർന്നാണ് പ്രതിയെ വലയിലാക്കിയത്. സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് അകം ഇതിന്‍റെ ദുരൂഹത മനസിലാക്കാനായെന്നതാണ് നേട്ടമായത്. സാധാരണ ഗതിയില്‍ ആഴ്ചകളോ മാസങ്ങളോ എടുത്താണ് കേന്ദ്ര ഏജന്‍സികള്‍ കേസില്‍ കൈവയ്ക്കുക. കേന്ദ്ര ഏജന്‍സികളുടെ ഉല്‍സാഹം സംസ്ഥാനപൊലീസിനെയും ജാഗരൂകരാക്കി. ഫലം പ്രതി അകലേക്ക് പോകുന്നത് ഭംഗിയായി തടയാനായി.

ട്രെയിനിലെ തീ വെയ്പ്പിന് പിന്നാലെ കേന്ദ്ര ഏജൻസികൾ പ്രാഥമിക വിവരശേഖരണം ആരംഭിച്ചതാണ് നിർണ്ണായകമായത്.
കേരള പോലീസ് നൽകിയ വിവരങ്ങൾ അനുസരിച്ചു കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ
ഷാരൂഖ് സെയ്‌ഫിയുടെ വിവരങ്ങൾ ശേഖരിച്ചിരുന്നു.ദേശീയ അന്വേഷണ ഏജൻസിയും വിവരങ്ങൾ നിരീക്ഷിച്ചു.
ഒടുവിൽ ഇയാൾ ട്രെയിനിൽ യാത്ര ചെയ്യുന്നുവെന്നു കേന്ദ്ര ഇന്റലിജൻസിനു വിവരം ലഭിച്ചു.രണ്ടു ട്രെയിനുകളും മറ്റു വാഹനങ്ങളും മാറി കയറി ഇയാൾ മഹാരാഷ്ട്രയിൽ എത്തിയെന്നു ഉറപ്പിച്ചതോടെ
കസ്റ്റഡിയിലെടുക്കാനുള്ള നീക്കം.
മഹാരാഷ്ട്ര ഭീകരവാദ വിരുദ്ധ സ്ക്വാഡിനും,RPF നും വിവരം കൈമാറി.
ഒടുവിൽ രത്നഗിരിയിലെ ആശുപത്രിയിൽ നിന്നും കസ്റ്റഡിയിലെടുത്തു.പ്രതി പിടിയിലായതിനു പിന്നാലെ സംസ്ഥാനത്തും ചില നീക്കങ്ങൾ നടന്നു.പോലീസ് മേധാവി അനിൽകാന്ത് മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ടു വിവരങ്ങൾ കൈമാറി.
പോലീസ് ആസ്ഥാനത്തു ഉന്നതതല യോഗവും നടന്നു.രത്നഗിരിയിൽവെച്ച് തന്നെ ആദ്യഘട്ട ചോദ്യം ചെയ്യൽ നടത്തിയ ശേഷം മാത്രമായിരിക്കും പ്രതിയെ കേരളത്തിലെത്തിക്കുക. പ്രതിയുമായി ബന്ധപ്പെട്ട പിന്നാമ്പുറക്കഥകളും പ്രതിക്ക് കിട്ടിയ പിന്തുണയും അടക്കം ഇനി തെളിയിക്കാനുണ്ട്.

രഹസ്യ സ്വഭാവം ഉള്ളതിനാൽ കൂടുതൽ വിവരങ്ങൾ
വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറിയിക്കാമെന്നായിരുന്നു പോലീസ് മേധാവി അനിൽകാന്തിന്റെ പ്രതികരണം.കേന്ദ്ര ഏജൻസികൾ നിരീക്ഷിക്കുന്ന കേസ് ആയതിനാൽ കേരള പോലീസ് അന്വേഷണത്തിൽ രഹസ്യ സ്വഭാവം സൂക്ഷിക്കും.ഷാരൂഖ് സെയ്‌ഫി കാശ്മീരിലേക്ക് കടക്കാനായിരുന്നു ശ്രമമെന്നും പോലീസ് സ്ഥിരീകരിച്ചു.

Advertisement