പുതിയ ചിത്രം പ്രഖ്യാപിച്ച് സന്തോഷ് പണ്ഡിറ്റ്;മലയാള സിനിമയില്‍ ഇന്നുവരെ ആരും കൈവെച്ചിട്ടില്ലാത്ത പ്രമേയമെന്ന് താരം

കൊച്ചി: ഒരിടവേളക്ക് ശേഷം പുതിയ ചിത്രം പ്രഖ്യാപിച്ച് സന്തോഷ് പണ്ഡിറ്റ്. ‘ആതിരയുടെ മകള്‍ അഞ്ജലി’ എന്നാണ് ചിത്രത്തിന്റെ പേര്. 100 താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.
‘മലയാള സിനിമയില്‍ ഇന്നുവരെ ആരും കൈവെച്ചിട്ടില്ലാത്ത, ആരും കേട്ടിട്ടില്ലാത്ത പുതിയൊരു പ്രമേയമാണ് ചിത്രത്തിന്റേത്. ഒരു സ്ത്രീ ജീവിതത്തില്‍ ഏറ്റവും പ്രതിസന്ധി നേരിടുന്നത് 37 മുതല്‍ 47 പ്രായത്തിലാണെന്ന് ഞാന്‍ മനസിലാക്കുന്നു. ആ സമയത്ത് അവര്‍ നേരിടുന്ന പ്രശ്‌നങ്ങളാണ് ഈ സിനിമയുടെ കഥ. പുതുമയുള്ള പ്രമേയമാണ്. നല്ല പാട്ടുകളും ചിത്രത്തിലുണ്ട്. നൂറോളം താരങ്ങള്‍ ചിത്രത്തിലുണ്ടെന്നു സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

Advertisement