എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിൽ തിവയ്ക്കാൻ ശ്രമം നടത്തിയ ആളെ ചോദ്യം ചെയ്യുന്നു

കോഴിക്കോട് . എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിൽ തിവയ്ക്കാൻ ശ്രമം. വടകരയ്ക്കും എലത്തൂരിനും ഇടയിൽ വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. മഹാരാഷ്ട്ര കൂളാൽ സ്വദേശി സച്ചിൻ പ്രമോദ് ബക്കാനെ യാത്രക്കാർ പിടികൂടി റെയിൽവേ പൊലിസിൽ ഏൽപ്പിച്ചു. ജനറൽ കോ

ച്ചിൽ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുകയായിരുന്ന പ്രതി ട്രെയിനുള്ളിലെ പരസ്യ ബോർഡുകൾ കീറി തീ കൊളുത്താൻ ശ്രമിക്കുകയായിരുന്നു. സംഭവം കണ്ട യാത്രക്കാരാണ് ശ്രമം തടുത്ത് കീഴ്പ്പെടുത്തിയത്. പ്രതിയെ റെയിൽവേ പൊലിസ് വിശദമായി ചോദ്യം ചെയ്യുകയാണ്. യുവാവിന് മാനസിക ആസ്വാസ്ഥ്യം ഉണ്ടെന്നാണ് പൊലിസ് നൽകുന്ന സൂചന.

Advertisement