ട്രെയിനുകളിലെ കല്ലേറിന് ഒരാഴ്ച്ച മുമ്പ് കണ്ണൂർ – മംഗളൂരു പാസഞ്ചറിൽ എഴുത്ത് പതിപ്പിച്ച നിലയിൽ കണ്ടെത്തിയിരുന്നു,ദുരൂഹത

കണ്ണൂര്‍. മേഖലയില്‍ ട്രെയിനുകൾക്ക് നേരെയുണ്ടായ കല്ലേറ് ആസൂത്രിതമെന്ന് സംശയം. കണ്ണൂർ – മംഗളൂരു പാസഞ്ചർ ട്രെയിനിൽ നിന്ന് അസ്വാഭിവികത തോന്നിക്കുന്ന എഴുത്ത് കല്ലേറുണ്ടായതിന് ഒരാഴ്ച്ച മുമ്പ് കണ്ടെത്തിയിരുന്നുവെന്ന് പൊലീസ്. സംഭവത്തിൽ കാസർഗോഡ് എസ്. പി യുടെ മേൽനോട്ടത്തിൽ അന്വേഷണം.


കണ്ണൂർ – കാസർഗോഡ് പാതയിൽ നാല് ദിവസത്തിനിടെ അഞ്ച് ട്രെയിനുകൾക്ക് നേരെയാണ് കല്ലേറുണ്ടായത്. ആക്രമണങ്ങൾ ആസൂത്രിതമാണോ എന്ന സംശയം നേരത്തെ തന്നെ റെയിൽവേ പൊലീസിന് ഉണ്ടായിരുന്നു. ഈ സംശയത്തെ ബലപ്പെടുത്തുന്നതാണ് പൊലീസിന് ലഭിച്ച തെളിവ്. ട്രെയിൻ കല്ലേറുണ്ടാകുന്നതിന് ഒരാഴ്ച്ച മുമ്പാണ് കണ്ണൂർ – മംഗളൂരു പാസഞ്ചറിൽ എഴുത്ത് പതിപ്പിച്ച നിലയിൽ കണ്ടെത്തിയത്. പേപ്പർ കട്ടിങിലെ എഴുത്തിന് വ്യക്തതയില്ലെങ്കിലും അസ്വാഭാവികത ഉണ്ടെന്നാണ് പൊലീസിന്റെ നിഗമനം.

അതിനിടെ കാസർഗോഡ് കോട്ടിക്കുളത്ത് റെയിൽവേ പാളത്തിൽ കല്ലും ക്ലോസറ്റിന്റെ പൊട്ടിയ ഭാഗവും കണ്ടെത്തി. കോയമ്പത്തൂർ മംഗളൂരു ഇന്റർസിറ്റി എക്സ്പ്രസ് ട്രെയിൻ ഇതിന് മുകളിലൂടെയാണ്‌ കടന്നുപോയത്. സംഭവത്തിൽ ആർ.പി.എഫ് അന്വേഷണം ആരംഭിച്ചു

ട്രെയിനുകൾക്ക് നേരെ തുടർച്ചയായി ആക്രമണങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ യാത്രക്കാരും ആശങ്കയിലാണ്

Advertisement