ഫൈന്‍ വീണുതുടങ്ങിയപ്പോ സ്വഭാവവും ഫൈന്‍, സര്‍ക്കാരിന് ഏറ്റവും ഉയര്‍ന്ന ഫൈന്‍ നല്‍കാന്‍ തീരുമാനമെടുത്ത കൊല്ലം കാരെ ആരു ഫൈന്‍ ആക്കും

തിരുവനന്തപുരം.എ.ഐ. ക്യാമറ പ്രവര്‍ത്തനം തുടങ്ങിയ ആദ്യ ദിവസം ഗതാഗത നിയമലംഘനങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന വിലയിരുത്തലിൽ ഗതാഗത വകുപ്പ്.

പിഴ ചുമത്തി തുടങ്ങുന്നതിനു മുന്‍പുള്ള ദിവസം 4.5 ലക്ഷമായിരുന്നു നിയമ ലംഘനങ്ങളുടെ എണ്ണം.എന്നാല്‍ ഇന്നലെ രാവിലെ 8 മുതൽ വൈകുന്നേരം 5 വരെ ആകെ 28,891 നിയമലംഘനങ്ങൾ മാത്രമാണ് കണ്ടെത്തിയത്.ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തിയത് കൊല്ലം ജില്ലയിലാണ് 4,778.മലപ്പുറത്തു 545 നിയമ ലംഘനങ്ങൾ മാത്രമാണ് ക്യാമറയിൽ പതിഞ്ഞത്.പിഴ ഈടാക്കി തുടങ്ങിയെങ്കിലും പ്രതിഷേധവും തെളിവ് നിരത്തലും സജീവമാക്കാനാണ് പ്രതിപക്ഷ നീക്കം.

Advertisement