ട്രയിന്‍ പോയിക്കഴിയുമ്പോള്‍ കാണുന്ന x മാര്‍ക്ക് എന്താണ്, ചോദ്യത്തിന് റെയില്‍വേ വിശദീകരണം ഇങ്ങനെ

വളരെ പണ്ടേ നമ്മള്‍കാണുന്നതാണെങ്കിലും അതിന്റെ അര്‍ത്ഥം എന്തെന്ന് നമുക്കറിയാത്ത ഒരു പാട് കാര്യങ്ങളുണ്ട്. അത്തരമൊരു കാര്യമാണ് ട്രയിന്‍ പോയിക്കഴിയുമ്പോള്‍ ബോഗിക്കുപിന്നില്‍ കാണുന്ന ഗുണന ചിഹ്നം.

ശെടാ ഇതെന്താ പ്പോ, ഇനി പിള്ളേരെങ്ങാനും ചോദിച്ചാ നാണക്കേടാവുമല്ലോ, അല്ലെങ്കില്‍ വഴിയില്‍ വല്ല യുട്യൂബ് ചോദ്യക്കാരും വന്നാല്‍ നാണക്കേടാകും, എന്നാല്‍ അതിന് മറുപടിയുമായി റെയില്‍േവ ട്വിറ്ററില്‍ എത്തിയിരിക്കയാണ്.

ഒരു കോച്ചും ഉപേക്ഷിക്കാതെയാണ് ട്രയിന്‍ പോകുന്നതെന്നാണ് ഇതിന്റെ അര്‍ത്ഥമെന്ന് മിനിസ്ട്രി ഓഫ് റെയില്‍വേ പറയുന്നു. ഇത് കാണുമ്പോള്‍ എല്ലാ കോച്ചുകളും ഒപ്പമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചറിയാനാകും. ഇത് ഈ ട്രയിനിന്റെ ലാസ്റ്റ് കോച്ചാണ് എന്നാണ് ഈ ഗുണനം പറയുന്നതത്രേ. സംശയം മാറിയല്ലോ

Advertisement