നഴ്സുമാരെ കൂട്ടമായി പിരിച്ചുവിട്ടു

ന്യൂഡെല്‍ഹി. ആർഎംഎൽ ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന നഴ്സുമാരെ കൂട്ടമായി പിരിച്ചുവിട്ടു. 2019 മുതൽ കരാറടിസ്ഥാനത്തിൽ സേവനം ആരംഭിച്ച നഴ്സുമാരെയാണ് പിരിച്ചുവിട്ടത്.മലയാളികൾ ഉൾപ്പെടെ
43 നഴ്സുമാരെയാണ് പിരിച്ചുവിട്ടത്.
കോടതി ഉത്തരപ്രകാരമാണ് നടപടി എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

ആകെ പിരിച്ചുവിട്ട 43 നേഴ്സുമാരിൽ ഏഴുപേർ മലയാളികളാണ്.മൂന്നുമാസം കൂടുന്തോറും കരാർ പുതുക്കിയായിരുന്നു നഴ്സുമാർ സേവനം തുടർന്നത്.ഒഴിവുണ്ടായ സാഹചര്യത്തിൽ 2015 വരെ കരാർ പുതുക്കാതെ തന്നെ സേവനം തുടർന്നു. ജീവൻ പണയം വെച്ച് കോവിഡ് കാലത്ത് കരാറടിസ്ഥാനത്തിൽ സേവനം നടത്തിയ നഴ്സുമാരെ ഈ വർഷം ഫെബ്രുവരിയിൽ പിരിച്ചുവിടാൻ ഉത്തരവിട്ടിരുന്നു.കേന്ദ്ര അഡ്മിനിസ്ട്രേഷൻ ട്രൈബ്യൂണൽ സമീപിച്ചാണ് ആ നടപടിക്ക് നേഴ്സുമാർ സ്റ്റേ വാങ്ങിയത്.നോട്ടീസ് ഒന്നും ഇല്ലാതെ കഴിഞ്ഞ വെള്ളിയാഴ്ച പിരിച്ചുവിടുകയായിരുന്നു.

കോടതി ഉത്തരവുപ്രകാരം സ്ഥിര നിയമനം നടത്താനാണ് നടപടിയെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം.പിരിച്ചുവിട്ട നടപടിക്കെതിരെ നഴ്സുമാർ ഡൽഹി ഹൈക്കോടതി സമീപിച്ചു.കേന്ദ്ര ആരോഗ്യമന്ത്രിയെയും കേന്ദ്രമന്ത്രി വി മുരളീധരനെയും സമീപിച്ചെങ്കിലും മറുപടിയൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെയുള്ള മറ്റ് നഴ്സുമാർ ആശങ്കയിലാണ്.

Advertisement