കിടപ്പുമുറിയിലിട്ട് ഭാര്യയെ വെട്ടി,രക്ഷപ്പെടാതിരിക്കാന്‍ മുറി പൂട്ടി സ്ഥലംവിട്ടു ഭര്‍ത്താവ് പിടിയില്‍

Advertisement

കുളത്തൂപ്പുഴ .കിടപ്പുമുറിയിൽ ഭാര്യയെ വെട്ടിപരിക്കേൽപ്പിച്ച കേസിൽ ഭർത്താവ് പോലീസ് പിടിയിൽ.കുളത്തൂപ്പുഴ സിലോൺ മുക്ക് സ്വദേശി യോഗേഷാണ് കുളത്തൂപ്പുഴ പോലീസിന്റെ പിടിയിലായത്. ഗുരുതരമായി പരിക്കേറ്റ ലിസി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കിടപ്പുമുറിയിൽ ഭാര്യയെ വെട്ടിപരിക്കേൽപ്പിച്ച ശേഷം ഒളിവിൽ പോയ ഭർത്താവ് യോഗേഷിനെയാണ് കുളത്തൂപ്പുഴ പോലീസ് പിടികൂടിയത്.
കുളത്തൂപ്പുഴ സിലോൺ ജംഗഷനിൽ താമസിക്കുകയായിരുന്ന യോഗേഷും ഭാര്യ ലിസിയും തമ്മിൽ ഏറെ നാളുകളായി തർക്കം നിലനിന്നിരുന്നു. കഴിഞ്ഞ ദിവസമാണ് യോഗേഷ്
കത്തി ഉപയോഗിച്ച് ലിസിയെ കിടപ്പുമുറിയിൽ വെച്ച് തന്നെ വെട്ടി പരിക്കേൽപ്പിച്ചത്. ലിസി രക്ഷപ്പെടാതിരിക്കാൻ സംഭവ ശേഷം മുറി പൂട്ടി യോഗേഷ് രക്ഷപ്പെടുകയായിരുന്നു.
ലിസിയുടെ നിലവിളി കേട്ട സമീപവാസി വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി ലിസിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പിടിയിലായ പ്രതിയെ പോലീസിന്റെ സാന്നിധ്യത്തിൽ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇരുവരും തമ്മിൽ കുടുംബ പ്രശ്നങ്ങൾ നിലനിന്നിരുന്നതായി കുളത്തുപ്പുഴ പോലീസ് എസ് ഐ അനീഷ് പറഞ്ഞു.

യോഗേഷിന് എതിരെ കൊലപാതക ശ്രമത്തിന് കേസ് എടുത്ത പോലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്.ഐ. ഷാനവാസ്, എ.എസ്.ഐ. വിനോദ്, സി.പി.ഒ മാരായ സജീർ, സുജിത്ത്, സുധീന, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പരിക്കേറ്റ ലിസി മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്.

Advertisement