വിമാനത്തിനകത്ത് പുകവലിച്ചു; യൂട്യൂബർക്കെതിരെ കേസ്

ന്യൂഡൽഹി: യൂട്യൂബർ ബോബി കട്ടാരിയക്കെതിരെ വിമനത്തിനകത്ത് പുക വലിച്ചതിന് ഡൽഹി പൊലീസിൻറെ ലുക് ഔട്ട് സർക്കുലർ . സ്പൈസ് ജെറ്റ് വിമാനത്തിൻറെ സീറ്റിൽ കിടന്ന് പുക വലിക്കുന്ന വീഡിയോ പുറത്തിറങ്ങിയതിന് പിന്നാലെ പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നു.

വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവത്തിൽ സിവിൽ ഏവിയേഷൻ മന്ത്രി ജോതിരാദിത്യ സിന്ധ്യയെ ടാ​ഗ് ചെയ്താണ് പലരും ഈ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നത്. തുടർന്നാണ് മന്ത്രി പ്രതികരണവുമായി രംഗത്തെത്തിയത്. സ്പൈസ് ജെറ്റ് വിമാനത്തിനകത്താണ് ബോബി കതാരിയ കിടന്നുകൊണ്ട് പുകവലിച്ചത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് കതാരിയ വെട്ടിലായത്. വലിയ പ്രതിഷേധമാണ് ഇയാൾക്കെതിരെ ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും ഉയർന്നത്.

വിമാനത്തിലെ വീഡിയോയ്ക്ക് പിന്നാലെ ഇയാളുടെ അതിരുകടന്ന മറ്റ് വീഡിയോകളും പുറത്തുവന്നിരുന്നു. ഡെറാഡൂണിലെ തിരക്കുള്ള ന​ഗരത്തിലെ പ്രധാന റോഡിന്റെ നടുക്ക് കസേരയും മേശയുമിട്ടിരുന്ന് മദ്യപിക്കുന്നതാണ് വീഡിയോകളിലൊന്ന്. മദ്യപാനത്തിന്റെ വീഡിയോ ഇയാൾ ജൂലൈ 28 ന് ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തു. അധികം വൈകാതെ വീഡിയോ വൈറലായി. ‘റോഡുകൾ ആസ്വദിക്കാനുള്ള സമയം’ എന്നായിരുന്നു വീഡിയോക്ക് നൽകിയ ക്യാപ്ഷൻ.ഇൻസ്റ്റ​ഗ്രാമിൽ വലിയ പ്രതിഷേധമാണ് വീഡിയോക്കെതിരെ നടന്നത്. റോഡ് ബ്ലോക്കാക്കി നടത്തിയ വീഡിയോ​ എടുക്കലിനെതിരെ ആളുകൾ രം​ഗത്തെത്തി. ട്വിറ്ററിലും വലിയ പ്രതിഷേധമുയർന്നിരുന്നു.

Advertisement