മണലാഴം നോവല്‍ ചര്‍ച്ചയും ഇംഗ്ളീഷ് പതിപ്പ് പ്രകാശനവുമായി സംസ്കാര സാഹിതി

ഉള്ളുരുപ്പ് പ്രിയദര്‍ശിനി ഗ്രന്ഥശാലയില്‍ കവി ചവറ കെഎസ് പിള്ള ഉദ്ഘാടനം ചെയ്യും

ശാസ്താംകോട്ട.പടിഞ്ഞാറേകല്ലട ഗ്രാമത്തിലെ രൂക്ഷമായ പരിസ്ഥിതി ചൂഷണത്തെ വിഷയമാക്കി മാധ്യമപ്രവര്‍ത്തകന്‍ ഹരീകുറിശേരി രചിച്ച മണലാഴം വീണ്ടും ചര്‍ച്ചയില്‍. മണ്ണിട എന്ന ഗ്രാമത്തെ കരമണലും ചെളിയുമൂറ്റി നശിപ്പിക്കുന്നതിനെതിരെ ഭിന്നശേഷി വിഭാഗത്തില്‍പെട്ട ഒരു യുവാവ് നടത്തിയ ശക്തമായ പോരാട്ടമാണ് മണലാഴം എന്ന നോവല്‍ വരച്ചിടുന്നത്.

2017ലെ ബഷീര്‍ അവാര്‍ഡു നേടിയ നോവല്‍ വീണ്ടും പരിസ്ഥിതി പ്രശ്‌നം സജീവമാായ പഞ്ചായത്തില്‍ ചര്‍ച്ചക്കുവയ്ക്കുന്നത് കെപിസിസി സംസ്‌കാര സാഹിതി കുന്നത്തൂര്‍ താലൂക്ക് കമ്മിറ്റിയാണ്. മണലാഴം ഇംഗ്‌ളീഷ് പതിപ്പിന്റെ പ്രകാശനവും ഇതോടൊപ്പം നടക്കും.

പുസ്തക ചര്‍ച്ചയും പ്രകാശനവും നാളെ (ശനി)വൈകിട്ട് 4.30 മുതല്‍ ഉള്ളുരുപ്പ് പ്രിയദര്‍ശിനി ഗ്രന്ഥശാലയില്‍ കവി ചവറ കെഎസ് പിള്ള ഉദ്ഘാടനം ചെയ്യും. സംസ്‌കാരസാഹിതി കുന്നത്തൂര്‍ താലൂക്ക് ചെയര്‍മാന്‍ സൈറസ് പോള്‍ അധ്യക്ഷത വഹിക്കും. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സിബി സത്യന്‍ നോവല്‍ അവതരിപ്പിക്കും. നോവലിസ്റ്റ് ഹരീകുറിശേരി,കൊട്ടിയം മന്നം മെമ്മോറിയല്‍ എന്‍എസ്എസ് കോളജ് അധ്യാപികയും ഗവേഷകയുമായ ജയലക്ഷ്മി .ജെ, പന്മന ശ്രീശങ്കരാകോളജ് അധ്യാപകനും സാഹിത്യകാരനുമായ ഡോ കെബി ശെല്‍വമണി, പഞ്ചായത്ത് അംഗം അഡ്വ തൃദീപ്കുമാര്‍, സംസ്‌കാരസാഹിതി ജില്ലാ ചെയര്‍മാന്‍ എബി പാപ്പച്ചന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. ജനറല്‍ കണ്‍വീനര്‍ അര്‍ത്തിയില്‍ ഷെഫീക് സ്വാഗതവും,വൈസ് ചെയര്‍മാന്‍ ഹാഷിം സുലൈമാന്‍ നന്ദിയും പറയും

Advertisement