ഗർഭാശയത്തിൽ രണ്ടര കിലോ ഭാരമുള്ള മുഴ; അതിവിദഗ്ധമായി നീക്കം ചെയ്ത് ഡോക്ടർമാർ

മുംബൈ : വീട്ടമ്മയുടെ ഗർഭാശയത്തിൽ നിന്ന് രണ്ടര കിലോ ഭാരമുള്ള മുഴ നീക്കം ചെയ്തു. 48 കാരിയുടെ ഗർഭപാത്രത്തിലാണ് ഫുട്‌ബോൾ വലുപ്പത്തിലുള്ള മുഴ കണ്ടെത്തിയത്.

നാല് മാസമായി അടിവയറ്റിൽ വീക്കവും ഭാരവും അനുഭവപ്പെട്ടതിനെ തുടർന്നാണ് 48 കാരി ആശുപത്രിയിൽ എത്തിയത്. അൾട്രാസോണോഗ്രഫി പരിശോധനയിലൂടെ ഗർഭാശയത്തിൽ മുഴയുള്ളതായി കണ്ടെത്തി. ഒന്നിലധികം ഗർഭാശയ ഫൈബ്രോയിഡുകളുള്ള വലിയ മുഴയാണ് യുവതിയുടെ വയറിൽ കണ്ടെത്തിയത്. മുംബൈയിലാണ് സംഭവം.

കടുത്ത വയറുവേദന അനുഭവപ്പെട്ട സമയത്ത് പച്ചമരുന്നും ഹെർബെൽ ചായയുമെല്ലാം യുവതി പരീക്ഷിച്ചിരുന്നു. ഇതൊന്നും ശരീരത്തിൽ ഏൽക്കാതെ വന്നതോടെയാണ് ഇവർ ഡോക്ടർമാരെ സമീപിച്ചത്. തന്റെ വയറ്റിൽ മുഴയുണ്ടെന്ന് കണ്ടെത്തിയപ്പോൾ ഞെട്ടിപ്പോയെന്ന് യുവതി പറഞ്ഞു. കഴിഞ്ഞ നാല് മാസമായി അത് തന്റെ ശരീരത്തിൽ വളരുകയായിരുന്നു. അസഹനീയമായ വയറുവേദന ഉണ്ടായിരുന്നു, അതുകൊണ്ട് തന്നെ വീർപ്പുമുട്ടുലായിരുന്നു. വേദന കാരണം വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കാറില്ലെന്ന് രോഗിയായ 48 കാരി പറഞ്ഞു.

തുടർന്നാണ് വോക്കാർഡ് ആശുപത്രിയിൽ എത്തിയത്. മുഴ കണ്ടെത്തിയതോടെ ഇത് ഉടൻ നീക്കം ചെയ്യണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. ബൈലാറ്ററൽ സാൽഫിംഗൂഫോറെക്ടമി നടത്തി മുഴ നീക്കം ചെയ്തു. മുഴ പൂർണമായും പുറത്തെടുക്കുക എന്നത് ഏറെ വെല്ലുവിളിയായിരുന്നു. ഇത് വിജയകരമായി പൂർത്തീകരിച്ചതായും ദിവസങ്ങൾക്ക് ശേഷം രോഗിയെ ഡിസ്ചാർജ് ചെയ്‌തെന്നും ഡോക്ടർമാർ അറിയിച്ചു.

Advertisement