വയോധികയുടെ വയറ്റിൽ നിന്നും പുറത്തെടുത്തത് 55 ബാറ്ററികൾ

ബെൽഫാസ്റ്റ്: ഡബ്ലിനിൽ വയോധികയുടെ വയറ്റിൽ നിന്ന് ഡോക്ടർ പുറത്തെടുത്തത് 50 ലധികം ബാറ്ററികൾ. 66 കാരിയുടെ വയറ്റിൽ നിന്നുമാണ് ശസ്ത്രക്രിയയിലൂടെ ബാറ്ററികൾ പുറത്തെടുത്തത്.

നിലവിൽ ഡബ്ലിനിലെ സെന്റ്. വിൻസന്റ് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ ചികിത്സയിലാണ് വയോധിക.

മരിക്കുന്നതിന് വേണ്ടിയാണ് ഇവർ ബാറ്ററികൾ വിഴുങ്ങിയത് എന്നാണ് വിവരം. കഴിഞ്ഞ ദിവസം വയോധികയ്‌ക്ക് ശാരീരിക അവശതകൾ അനുഭവപ്പെട്ടിരുന്നു. ഇതേ തുടർന്ന് വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന സംഭവം പുറത്തറിഞ്ഞത്.

രണ്ട് ആഴ്ച മുൻപായിരുന്നു വയോധികയെ ആശുപത്രിയിൽ എത്തിച്ചത്. അഡ്മിറ്റ് ആയതിന് ശേഷം നടത്തിയ എക്‌സ് റേ പരിശോധനയിലാണ് ബാറ്ററികൾ കണ്ടത്. ശസ്ത്രക്രിയ ഇല്ലാതെ ബാറ്ററികൾ പുറത്തെടുക്കാൻ സാധിച്ചെങ്കിലും അഞ്ച് എണ്ണം മാത്രമാണ് നീക്കാൻ ആയത്. തുടർന്ന് ശസ്ത്രക്രിയ നടത്തുകയായിരുന്നു. താക്കോൽ ദ്വാര ശസ്ത്രക്രിയയിലൂടെയാണ് ബാറ്ററികൾ പുറത്തെടുത്തത്. 55 എഎ, എഎഎ ബാറ്ററികളാണ് വയറ്റിൽ നിന്നും നീക്കിയത് എന്ന് ഡോക്ടർമാർ പറഞ്ഞു.

Advertisement