കെഎസ്ആർടിസിയോട് മുടിഞ്ഞ പ്രേമം; വിവാഹത്തിനും ഒപ്പം കൂട്ടി

നെടുങ്കണ്ടം: കെഎസ്ആർടിസിയോടുള്ള ആരാധന മൂത്ത ഒരു കുടുംബം വീട്ടിലെ പെൺകുട്ടിയുടെ കല്യാണത്തിന് അതിഥികളെ എത്തിക്കാൻ വേണ്ടി വിളിച്ചതും കെഎസ്ആര്‌‍ടിസി ബസ്. നെടുങ്കണ്ടം കെഎസ്ആർടിസി ഓപ്പറേറ്റിങ്ങ് സെൻററിലെ കെഎസ്ആർടിസി ബസാണു കല്യാണ ഓട്ടത്തിനു പോയത്.

കോഴിക്കോട് കുളത്തൂർ കൈവല്യം വീട്ടിൽ രാമകൃഷ്ണൻ – ഷക്കില ദമ്പതികളുടെ മകൻ ലോഹിതിൻറെയും ഉടുമ്പൻചോല കളരിപ്പാറയിൽ ബാൽരാജ് വളർമതി ദമ്പതികളുടെ മകൾ ലക്ഷ്മിപ്രിയയുടെയും വിവാഹത്തിനാണ് കെഎസ്ആർടിസി ബസ് ഓട്ടത്തിന് വിളിച്ചത്.

ലക്ഷ്മി പ്രിയയുടെ ബന്ധുക്കളാണ് കെഎസ്ആർടിസി ഫാൻസായ കുടുംബം. ബസ് ലക്ഷ്മിപ്രിയയുടെ ബന്ധുക്കൾ അലങ്കരിച്ചാണു വിവാഹത്തിന് അഞ്ച് മണിക്കൂറിന് 9,500 രൂപ അടച്ചാണ് ബസ് വാടകയ്ക്കെടുത്തത്. അഞ്ച് മണിക്കൂറിനുശേഷം പിന്നെ വരുന്ന ഓരോ മണിക്കൂറിനും 500 രൂപ കൂടുതൽ നൽകണം. രാവിലെ 10.30 ന് വധുവിന്റെ വീടിന് സമീപം എത്തി ബന്ധുക്കളെ ബസിൽ കയറ്റി നെടുങ്കണ്ടം ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര മുറ്റത്തിന് സമീപം ഇറക്കി. വിവാഹ ചടങ്ങിനും സദ്യയ്ക്കും ശേഷം ബസിൽ വന്നവരെ തിരികെ ഉടുമ്പൻചോലയിലും എത്തിച്ചു.

നെടുങ്കണ്ടം കെഎസ്ആർടിസി ഓപ്പറേറ്റിങ് സെൻററിലെ കെഎൽ 15 എ 2067 എന്ന കെഎസ്ആആർടിസി ബസാണ് ഓപ്പറേറ്റിങ് സെൻററിലെ വിവാഹ ഓട്ടത്തിനു പോയത്. ഈ ബസ് സെന്ററിലെ മറ്റ് ബസുകൾ തകരാറിലാകുമ്പോൾ പകരം ഉപയോഗിക്കുന്ന സ്പെയർ ബസാണ്. വിവാഹ ഓട്ടത്തിന് ഓടിച്ചത് കെഎസ്ആർടിസി നെടുങ്കണ്ടം ഓപ്പറേറ്റിങ് സെന്ററിലെ ഡ്രൈവർ സുനിൽകുമാറും സഹായിയായെത്തിയത് കണ്ടക്ടർ ഹരിഷുമാണ്.

Advertisement