ശ്വാസം മുട്ടുമായെത്തിയ യുവതിയുടെ മൂക്കിൽ നിന്ന് പുറത്തെടുത്തത് 150 പുഴുക്കളെ

ഹൈദരാബാദ്: ശ്വാസതടസത്തെ തുടർന്ന് ആശുപത്രിയിലെത്തിയ യുവതിയുടെ മൂക്കിൽ നിന്നും പുറത്തെടുത്തത് 150 പുഴുക്കളെ.

ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയായ സെഞ്ച്വറിയിലാണ് സംഭവം.

കൊറോണയെ തുടർന്ന് ബാക്ക് ഫംഗസ് (മ്യൂക്കോർമൈക്കോസിസ്) ബാധിച്ചതായിരുന്നു. മൂക്കിൽ പൂപ്പൽ ബാധയും ഉണ്ടായി. ഇതിന് പിന്നാലെയാണ് ശ്വാസതടസം മൂലം ബോധം പോയ യുവതിയെ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചത്.

പരിശോധനയിൽ മൂക്കിൽ 150 ഓളം പുഴുക്കളെ നീക്കം ചെയ്യുകയായിരുന്നു. ആന്ധ്രാപ്രദേശിലെ ഗുണ്ടൂൽ ജില്ലയിലെ 50 വയസുള്ള വീട്ടമ്മയാണ് പൂപ്പൽ ബാധയെ തുടർന്ന് ബുദ്ധിമുട്ടിയത്.

ആറ് മാസം മുൻപാണ് യുവതിയ്‌ക്ക് കൊറോണ ബാധിച്ചത്. രോഗമുക്തയായതിന് ശേഷം യുവതിയെ ബ്ലാക്ക് ഫംഗസ് ബാധിക്കുകയായിരുന്നു. കൊറോണാനന്തരമായി നേരത്തെ ശ്വാസതടസം അനുഭവപ്പെട്ടതിനാൽ ബ്ലാക്ക് ഫംഗസ് ബാധിച്ചതിന് ശേഷമുള്ള ബുദ്ധിമുട്ടുകൾ യുവതി കാര്യമാക്കിയെടുത്തിരുന്നില്ല. കഴിഞ്ഞ ദിവസം ശ്വാസ തടസം മൂലം ബോധരഹിതയായി ആശുപത്രിയിലെത്തിയതിന് ശേഷമാണ് അപകടം മനസിലായത്.

പൂപ്പൽ ബാധിച്ച യുവതിയുടെ മൂക്കിൽ ഈച്ചകൾ പ്രവേശിക്കുകയും പുഴുക്കളായി പെറ്റുപെരുകുകയുമായിരുന്നുവെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

Advertisement