പാകിസ്ഥാനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ഡോളറിനെതിരെ കൂപ്പുകുത്തി പാകിസ്ഥാൻ രൂപ

കറാച്ചി: പാകിസ്ഥാനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷം. ഡോളറിനെതിരെ പാകിസ്ഥാൻ രൂപയുടെ മൂല്യത്തകർച്ച തുടരുകയാണ്.

ഇന്ന് 0.62 പൈസയാണ് പാകിസ്ഥാൻ രൂപയുടെ മൂല്യത്തിൽ ഇടിവ് സംഭവിച്ചത്.

കഴിഞ്ഞ ദിവസം ഡോളറിനെതിരെ 218.38 രൂപ എന്ന നിലയിലായിരുന്നു വിപണിയിൽ വ്യാപാരം അവസാനിച്ചത്. ഇന്ന് 219 രൂപ എന്ന നിലയിലേക്കാണ് പാകിസ്ഥാൻ കറൻസി ഇടിഞ്ഞിരിക്കുന്നത്.

പാകിസ്ഥാന്റെ വിദേശ നാണയ കരുതൽ ശേഖരവും കുറയുകയാണെന്ന് പാകിസ്ഥാൻ സ്റ്റേറ്റ് ബാങ്ക് വ്യക്തമാക്കി. 800 കോടി ഡോളറായാണ് പാകിസ്ഥാന്റെ വിദേശ നാണയ കരുതൽ ശേഖരം ഇടിഞ്ഞിരിക്കുന്നത്.

ആഗോള തലത്തിൽ ഡോളറിന്റെ മൂല്യം ഉയരുന്നത് മാത്രമല്ല പാകിസ്ഥാനിലെ നിലവിലെ പ്രതിസന്ധിക്ക് കാരണം എന്നാണ് വിവരം. പാകിസ്ഥാനിലെ രാഷ്‌ട്രീയ അസ്ഥിരതയും സുപ്രധാനമായ ഒരു കാരണമാണെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Advertisement