സാൽവേഷൻ ആർമി ഓണവാര കാമ്പയിൻ തുടങ്ങി

തിരുവല്ല: സാൽവേഷൻ ആർമി തിരുവല്ല ഡിവിഷൻ സെൻട്രൽ ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ ഓണ വാര ഇവാഞ്ചലിസ്റ്റിക് കാമ്പയിൻ നിരണം ചർച്ചിൽ ഡിവിഷണൽ കമാൻഡർ മേജർ ഒ പി ജോൺ ഉദ്ഘാടനം ചെയ്തു. ഡിവിഷണൽ സെക്രട്ടറി മേജർ റ്റി.ഇ.സ്റ്റീഫൻസൺ അധ്യക്ഷനായി. ഗ്രൂപ്പ് ലീഡർ ക്യാപ്റ്റൻ ഇ.എം.വിനോദ് ,മേജർ പി.ജി.ചാക്കോ, മേജർ ലീലാമ്മ സ്റ്റീഫൻ, മേജർ വി.സി ബാബു, ലെഫ്.ബിജു .ജി, എന്നിവർ പ്രസംഗിച്ചു. നാളെ കൊമ്പൻ കേരി, 28 ന് വെൺപാല , 29 ന് വളഞ്ഞവട്ടം, 31 ന് മാമ്പുഴക്കരി, ഒന്നിന് മേപ്രാൽ, 2 ന് ആലംതുരുത്തി,3ന് തിരുവല്ല സെൻട്രൽ ചർച്ച് എന്നിവിടങ്ങളിൽ കാമ്പയിൻ നടക്കും. സെപ്തംബർ 4ന് കുറ്റപ്പുഴയിൽ സമാപിക്കും. ഭവന സന്ദർശനങ്ങൾ, പരസ്യ യോഗങ്ങൾ, രക്ഷാ യോഗം എന്നിവ ക്രമീകരിച്ചിട്ടുണ്ട്.

Advertisement