അനധികൃതമായി രാജ്യത്ത് തങ്ങിയ 15 ചൈനീസ് പൗരന്മാർ പിടിയിൽ

ലഖ്നൗ: ഇന്ത്യയിൽ അനധികൃതമായി താമസിച്ചിരുന്ന ചൈനീസ് പൗരന്മാർ പിടിയിൽ. ഒരു സ്ത്രീ ഉൾപ്പെടെ 15 പേരെ ഉത്തർപ്രദേശ് പൊലീസാണ് കസ്റ്റഡിയിൽ എടുത്തത്.

സാധുവായ വിസയില്ലാതെയാണ് രാജ്യത്ത് കഴിഞ്ഞിരുന്നതെന്ന് പൊലീസ് അറിയിച്ചു.
‘പരിശോധനയുടെ ഭാഗമായി ഗൗതം ബുദ്ധ് നഗറിൽ അനധികൃതമായി താമസിക്കുന്ന 15 ചൈനീസ് പൗരന്മാരെ ലോക്കൽ പൊലീസിന്റെ പിന്തുണയോടെ ഇന്റലിജൻസ് വിഭാഗം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.’ പൊലീസ് നൽകിയ പ്രസ്താവനയിൽ പറയുന്നു. പിടിയിലായവർക്ക് ഹവാല ബന്ധമുണ്ടെന്ന സംശയത്തിലാണ് അന്വേഷണ സംഘം.

ഇവരെ ഡൽഹിയിലെ തടങ്കൽ കേന്ദ്രത്തിലേക്കും പിന്നീട് അവരുടെ രാജ്യത്തേക്ക് നാടുകടത്തുകയും ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

Advertisement