കശുവണ്ടി ഫാക്ടറിയുടെ കൂറ്റൻ മതിൽ തകർന്നു വീണു; പുലർച്ചെ ആയതിനാൽ ദുരന്തം ഒഴിവായി

ശാസ്താംകോട്ട: കശുവണ്ടി ഫാക്ടറിയുടെ കൂറ്റൻ മതിൽ തകർന്നു വീണു. പുലർച്ചെ ആയതിനാൽ ദുരന്തം ഒഴിവായി.ഭരണിക്കാവ് അശ്വതി ജംഗ്ഷനിൽ സീനായി കാഷ്യു ഫാക്ടറിയുടെ മതിലാണ് തകർന്ന് വീണത്.ഇന്ന് (ശനി) പുലർച്ചെ മൂന്ന് മണിയോടെ വലിയ ശബ്ദത്തോടെ മതിലിന്റെ ഒരു ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു. നിരവധി വാഹനങ്ങളും കാൽനട യാത്രികരും, ഫാക്ടറിയിലേക്ക് വരുന്ന തൊഴിലാളികളും ഉൾപ്പെടെ സഞ്ചരിക്കുന്ന റോഡിലേക്കാണ് മതിൽ ഇടിഞ്ഞു വീണത്.പുലർച്ചെ ആയതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.12 അടിയിലേറെ ഉയരമുള്ള മതിലിന്റെ ബാക്കി ഭാഗവും തകർന്നു വീഴാറായ നിലയിലാണ്.
ഇടിഞ്ഞു വീഴാറായി അപകടാവസ്ഥയിലായ മതിൽ പുനർ നിർമിക്കണമെന്ന് നിരവധി തവണ തൊഴിലാളികളും,സമീപവാസികളും ഫാക്ടറി ഉടമയോട് ആവശ്യപ്പെട്ടെങ്കിലും ചെവിക്കൊണ്ടില്ലെന്ന് പരാതിയുണ്ട്.

Advertisement