28.4 C
Kollam
Sunday 18th October, 2026 | 07:45:32 PM
Home News Local അനധികൃത മണ്ണ് ഖനനം ,നടപടി സ്വീകരിക്കണം

അനധികൃത മണ്ണ് ഖനനം ,നടപടി സ്വീകരിക്കണം

ശാസ്താംകോട്ട: കുന്നത്തൂർ താലൂക്കിൽ ‘വ്യാപകമായി നടക്കുന്ന അനധികൃത മണ്ണെടുപ്പും ചേലൂർ പുഞ്ചകായൽ തീരത്തെ കുന്ന് ഇടിച്ച് നിരത്തലിലും നടപടിയെടുക്കാതെ ബോധപൂർവ്വമായി അനാസ്ഥ വരുത്തിയ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ ശക്തമായനടപടി സ്വീകരിക്കണമെന്ന് ആന്റി കറപ്ഷൻ ആന്റ് സോഷ്യൽ ജസ്റ്റീസ് മിഷൻ കുന്നത്തൂർ താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു.
താലൂക്ക് ആസ്ഥാനമായ ഭരണിക്കാവിലും ശാസ്താംകോട്ടയിലും പൊതു ശൗചാലയം പ്രവർത്തനക്ഷമമാക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ദേശീയ ചെയർമാൻ പി.ടി.ശ്രീകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഇടത്തറ ഷാജഹാൻ അധ്യക്ഷത വഹിച്ചു
ജില്ലാ പ്രസിഡന്റ് അൻഷാദ് പാലോട്ട് .
സെക്രട്ടറി അനിൽ വാസുദേവ്, ശ്രീരാജ് ചിറ്റക്കാട്ട്, അഡ്വ: എ. നൗഷാദ്, പറമ്പിൽ സുബൈർ, ബഷീർ ഒല്ലായി, എസ് – ശിശുപാലൻ, ബി- കൃഷ്ണകുമാർ , അബ്ദുൽ സമദ് മുകളും പുറത്ത്, ശിവദാസൻ കെ മൈനാഗപ്പള്ളി, സി.രാജേഷ് എന്നിവർ സംസാരിച്ചു.
ഇടത്തറ ഷാജഹാൻ (പ്രസിഡന്റ്) അബ്ദുൽ സമദ് മുകളും പുറത്ത് (സെക്രട്ടറി) കെ.- ശിവദാസൻ കെ മൈനാഗപ്പള്ളി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here