ശാസ്താംകോട്ട: കേന്ദ്ര ഇലക്ഷൻ കമ്മീഷന്റെനിസ് പക്ഷത ചോദ്യം ചെയ്യപെട്ട സാഹചര്യം കണക്കിലെടുത്ത് മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ തൽസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്കോൺഗ്രസ്സ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റി പി.എം.എഫ് ആസ്ട്ര ഹോസ്പിറ്റൽ ജംഗ്ഷനിൽനിന്ന്ഭരണിക്കാവിലേക്ക് നടത്തിയ “നെറ്റ് മാർച്ച്” ബ്ലോക്ക് പ്രസിഡന്റ്
വൈ.ഷാജഹാന് പ്രതിഷേധ തീപ്പന്തം കൈമാറി ഉദ്ഘാടനം ചെയ്ത്പ്രസംഗിക്കുകയായിരുന്നുഅദ്ദേഹം. ഭരണിക്കാവിൽ ചേർന്ന പ്രതിഷേധസമാപന സമ്മേളനംകെ.പി.സി.സി അംഗം എം.വി.ശശികുമാരൻ നായർ ഉദ്ഘാടനം ചെയ്തു.

വൈ. ഷാജഹാന് തീപ്പന്തം കൈമാറി ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
ഡി.സി.സി ജനറൽ സെക്രട്ടറി തുണ്ടിൽ നൗഷാദ് മുഖ്യപ്രഭാഷണംനടത്തി. പി.കെ.രവി , കല്ലട ഗിരീഷ്, തോമസ് വൈദ്യൻ, രവിമൈനാഗപ്പള്ളി, ബി. സേതുലക്ഷ്മി, അമ്യത പ്രിയ,ജയശ്രീരമണൻ ,
പി.എം.സെയ്ദ് ,
എം.വൈ.നിസാർ,ഗോപൻപെരുവേലിക്കര,ആർ.കൃഷ്ണകുമാർ ,വിനോദ് വില്ല്യത്ത്, ഷിബു മൺറോ അമ്യതപ്രിയ, ഐ.സുബർ കുട്ടി, സുരേഷ് ചന്ദ്രൻ ,ഉണ്ണി ഇലവിനാൽ , സിജു കോശി വൈദ്യൻ, എം.എ. സമീർ, തടത്തിൽ സലിം, കെ.എം.അൻവർ, ഗീവർഗ്ഗീസ്,ടി.ജി.എസ്. തരകൻ, ജോൺസൻ വൈദ്യൻ, പി.ആർ. ഹരിമോഹൻ ,റഷീദ് ഐ.സി.എസ്, സുരീന്ദ്രൻ , അജയകുമാർ കോട്ടക്കാട്, മനാഫ്മൈനാഗപ്പള്ളി, സ്റ്റാലിൻ രാജഗിരി, മുത്തലിഫ്കാരാളി, മോഹനകുമാരൻ ,എൻ.ശിവാനന്ദൻ, മായാദേവി,റഷീദ് ശാസ്താംകോട്ട തുടങ്ങിയവർ പ്രസംഗിച്ചു.

































