ശാസ്താംകോട്ട:മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്ര പരിസരത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ അനിഷ്ട സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർവ്വകക്ഷി യോഗത്തിൽ തീരുമാനം.ഉല്ലാസ് കോവൂർ എംഎൽഎയുടെ നിർദേശ പ്രകാരം കൊല്ലം സബ്കളക്ടർ എസ്.മോഹനപ്രിയയുടെ ചേമ്പറിൽ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.
സംഘർഷബാധ്യത പ്രദേശങ്ങൾ,ക്ഷേത്ര പരിസരങ്ങളിലെ കൊടി തോരണങ്ങൾ ഒഴിവാക്കാനും,കൂടുതൽ പ്രതികൾക്ക് ആയുള്ള തിരച്ചിൽ ഊർജിതമാക്കാനും രാത്രികാല പൊലീസ് പെട്രോളിംഗ് ശക്തമാക്കാനും കോടതി വിധികൾ നടപ്പിലാക്കാനും സർവ്വകക്ഷി യോഗത്തിൽ തീരുമാനം എടുത്തു.ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ,വിവിധ കക്ഷി നേതാക്കൾ ശാസ്താംകോട്ട ഡിവൈഎസ്പി,സിഐ,എസ്.എച്ച്.ഒ,കുന്നത്തൂർ തഹസിൽദാർ,വില്ലേജ് ഓഫീസർ ഉൾപ്പെടെ ഉദ്യോഗസ്ഥ പ്രധിനിധികളും പങ്കെടുത്തു.അതിനിടെ ബിജെപിയും ക്ഷേത്ര ഭരണ സമിതിയും യോഗത്തിൽ പങ്കെടുക്കാതെ വിട്ടു നിന്നു.
































