26.1 C
Kollam
Saturday 17th October, 2026 | 09:30:20 PM
Home News Local മുതുപിലാക്കാട്ടെ സംഘർഷം:സർവ്വകക്ഷി യോഗത്തിൽ നിന്ന് ബിജെപിയും ക്ഷേത്ര ഭരണസമിതിയും വിട്ടു നിന്നതില്‍ വിവാദം

മുതുപിലാക്കാട്ടെ സംഘർഷം:സർവ്വകക്ഷി യോഗത്തിൽ നിന്ന് ബിജെപിയും ക്ഷേത്ര ഭരണസമിതിയും വിട്ടു നിന്നതില്‍ വിവാദം

ശാസ്താംകോട്ട:മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്ര പരിസരത്തുണ്ടായ അനിഷ്ടസംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും പ്രദേശത്ത് സമാധാനാന്തരീക്ഷം ഉറപ്പാക്കാനും കൊല്ലം സബ് കലക്ടർ എസ്.മോഹനപ്രിയ വിളിച്ച യോഗത്തിൽ നിന്ന് ബിജെപി പ്രതിനിധികളും സംഘപരിവാർ നേതൃത്വം നൽകുന്ന ക്ഷേത്ര ഭരണസമിതി ഭാരവാഹികളും വിട്ടുനിന്നത് ചർച്ചയാകുന്നു.ഇരു കൂട്ടർക്കും യോഗത്തിൽ പങ്കെടുക്കണമെന്ന് കാട്ടി നോട്ടീസ് നൽകിയിരുന്നു.അതിനിടെ
ആർഎസ്എസ് ഇടിഞ്ഞകുഴിയിൽ സ്ഥാപിച്ച ആനയും ക്ഷേത്രവുമായി യാതൊരു ബന്ധവുമില്ലെന്നും ആനയെ തകർത്ത പ്രതികളല്ല ക്ഷേത്ര വഞ്ചി തകർത്തതെന്നും പോലീസ് പറഞ്ഞതായും സംഘപരിവാർ നേതൃത്വം നൽകുന്ന ക്ഷേത്രസഭാ ഭാരവാഹികൾ പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.ഇത് ബിജെപി സംഘപരിവാര്‍ വിഭാഗത്തില്‍ തര്‍ക്കമായിരുന്നു

പ്രദേശത്ത് നിലനിന്നിരുന്ന ആർഎസ്എസ്- ഡിവൈഎഫ്ഐ സംഘർഷത്തിന്റെ ഭാഗമായാണ് ആർഎസ്എസ് സ്ഥാപിച്ച ആന തകർക്കപ്പെട്ടത് എന്നും ക്ഷേത്രവഞ്ചി തകർത്തുമായി സംഭവത്തിന് ബന്ധമില്ലെന്നും ആദ്യഘട്ടത്തിൽ തന്നെ ഡിവൈഎഫ്ഐ ആരോപിച്ചിരുന്നു.ഇതിനെ ശരിവെക്കുന്ന തരത്തിലാണ് ക്ഷേത്രസഭ പത്ര സമ്മേളനത്തിലും പറഞ്ഞത്.ഇതോടെ ആന തകർക്കപ്പെട്ടത് ക്ഷേത്രവുമായി ബന്ധപ്പെടുത്താൻ സംഘപരിവാർ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് വഞ്ചി തകർക്കപ്പെട്ടതെന്ന് ആരോപണമാണ് ഡിവൈഎഫ്ഐ ഉന്നയിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here