26.1 C
Kollam
Saturday 17th October, 2026 | 08:53:52 PM
Home News Local കൈത്തറി നെയ്ത്ത് തൊഴിലാളികള്‍ക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

കൈത്തറി നെയ്ത്ത് തൊഴിലാളികള്‍ക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

കരുനാഗപ്പള്ളി .കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെയും, കൊല്ലം ജില്ലാ വ്യവസായകേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ കരുനാഗപ്പള്ളി താലൂക്ക് കൈത്തറി സഹകരണസംഘം ലിമിറ്റഡ് നമ്പർ QH2, ഇടക്കുളങ്ങര സംഘത്തിൽ വെച്ച് കൊല്ലം കൈത്തറി സർക്കിളിന്റെ പരിധിയിലുള്ള കൈത്തറി നെയ്ത്ത് തൊഴിലാളികളുടെ ശാരീരിക ക്ഷേമം ഉറപ്പാക്കുന്നതിനായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി .

താലൂക്ക് വ്യവസായ ഓഫീസർ നജീം. എം. സ്വാഗതം ചെയ്തു. തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, പി.കെ ജയപ്രകാശിൻറെ അധ്യക്ഷതയിൽ നടന്ന പരിപാടി സി. ആർ മഹേഷ് MLA ഉദ് ഘാടനം നിർവ്വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ, പ്രവീൺ .എം മുഖ്യപ്രഭാഷണം നടത്തി . പരിപാടിയ്ക്ക് ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് അംഗം റസീന അൻവർ , പഞ്ചായത്ത് മെമ്പർ താച്ചയിൽ സുഭാഷ്, കരുനാഗപ്പള്ളി താലൂക്ക് HWICS Ltd .No QH 2 പ്രസിഡൻറ് രാജീവ്, മരുതൂർകുളങ്ങര HWICS Ltd .No QH 9 .പ്രസിഡൻറ് ടി, പാർത്ഥസാരഥി.കെ, എന്നിവർ ആശംസകൾ അർപ്പിച്ചു. ക്യാമ്പിൽ വലിയത്ത് കിംസ് ഹോസ്പിറ്റലിൻറെയും പ്രിസൈസ് കണ്ണാശുപത്രിയുടെയും സംയുക്ത സഹകരണത്തോടുകൂടി കൈത്തറി നെയ്ത്ത് തൊഴിലാളികൾക്ക് സൗജന്യമായി നേത്രരോഗ പരിശോധന, തിമിര രോഗനിർണ്ണയം, ജനറൽ മെഡിക്കൽ ചെക്കപ്പ്, രക്ത പരിശോധന, ശ്വാസകോശരോഗ പരിശോധന എന്നിവ നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here