30.7 C
Kollam
Sunday 18th October, 2026 | 01:15:45 PM
Home News Local ഭരണിക്കാവിൽ നിന്നും കാണാതായ പത്താം ക്ലാസ്സ് വിദ്യാർത്ഥിനികളെ കണ്ടെത്തി

ഭരണിക്കാവിൽ നിന്നും കാണാതായ പത്താം ക്ലാസ്സ് വിദ്യാർത്ഥിനികളെ കണ്ടെത്തി

ശാസ്‌താംകോട്ട:ഭരണിക്കാവിൽ നിന്നും ബുധനാഴ്ച രാവിലെ മുതൽ കാണാതായ പത്താം ക്ലാസ്സ് വിദ്യാർത്ഥിനികളെ പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.ശാസ്‌താംകോട്ട പഞ്ചായത്തിലെ ഹൈസ്‌കൂൾ വിദ്യാർത്ഥിനികളായ ഇരുവരെയും രാവിലെ ട്യൂഷൻ സെൻ്ററുകളിലെ ക്ലാസ് കഴിഞ്ഞ ശേഷം കാണാതാകുകയായിരുന്നു.

സ്‌കൂളിൽ
എത്താതിരുന്നതിനെ തുടർന്ന് സ്‌കൂൾ അധികൃതർ രക്ഷിതാക്കളുമായി ബന്ധപ്പെട്ടപ്പോഴാണ് കുട്ടികളെ കാണാതായ വിവരം അറിയുന്നത്.തുടർന്ന് രക്ഷിതാക്കൾ ശാസ്താംകോട്ട പോലീസിൽ പരാതി നൽകി.മാൻമിസിങിന് കേസ്സെടുത്ത പോലീസ് നടത്തിയ ഊർജ്ജിത അന്വേഷണത്തിൽ കരുനാഗപ്പള്ളി ഇടക്കുളങ്ങരയിൽ നിന്നും വൈകിട്ടോടെ പെൺകുട്ടികളെ കണ്ടെത്തുകയായിരുന്നു.