30.7 C
Kollam
Sunday 18th October, 2026 | 12:19:58 PM
Home News Local റെയിൽവേസോൺ ഇല്ലാതാക്കാനുള്ള കേന്ദ്ര സർക്കാർ ശ്രമത്തിനെതിരെ കോൺഗ്രസ് പ്രതിഷേധസമരം

റെയിൽവേസോൺ ഇല്ലാതാക്കാനുള്ള കേന്ദ്ര സർക്കാർ ശ്രമത്തിനെതിരെ കോൺഗ്രസ് പ്രതിഷേധസമരം

ശാസ്താംകോട്ട:കേരളത്തിന്റെ റെയിൽവേ അവകാശങ്ങൾ കവർന്നെടുക്കുന്ന കേന്ദ്ര സർക്കാർ നടപടികളിൽ പ്രതിക്ഷേധിച്ച് കോൺഗ്രസ് ശാസ്താംകോട്ട,കുന്നത്തൂർ ബ്ലോക്ക് കമ്മറ്റികളുടെ നേതൃത്വത്തിൽ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷന് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.

ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് ശാസ്താംകോട്ട ബ്ലോക്ക് കമ്മറ്റി പ്രസിഡൻ്റ് വൈ.ഷാജഹാൻ അധ്യക്ഷത വഹിച്ചു.കെപിസിസി അംഗം എം.വി ശശികുമാരൻ നായർ മുഖ്യപ്രഭാഷണം നടത്തി.കുന്നത്തൂർ ബ്ലോക്ക് കമ്മറ്റി പ്രസിഡൻ്റ് കാരാക്കാട്ട് അനിൽ സ്വാഗതം പറഞ്ഞു.