Home News Local അച്ചൻകോവിലിലെ ആദിവാസി കുടുംബത്തെ സന്ദർശിച്ച് മന്ത്രി കെ. എ. തുളസി

അച്ചൻകോവിലിലെ ആദിവാസി കുടുംബത്തെ സന്ദർശിച്ച് മന്ത്രി കെ. എ. തുളസി


അച്ചൻകോവിലിലെ ആദിവാസി കുടുംബം നേരിടുന്ന ദുരിതത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പട്ടികജാതി-പട്ടികവർഗ -പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ. എ. തുളസി അറിയിച്ചു.  അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ വകുപ്പിന് നിർദേശം നൽകി. ആദിവാസി കുടുംബത്തിന്റെ സങ്കടകരമായ അവസ്ഥ  വിലയിരുത്തിയ ശേഷമാണ് നടപടി.

മേഖലയിലെ ആദിവാസി കുടുംബത്തിന്റെ ദാരിദ്ര്യവും കുട്ടികളുടെ മോശം അവസ്ഥയും  യഥാസമയം റിപ്പോർട്ട് ചെയ്യാതിരുന്ന എസ്.ടി. (ST) പ്രൊമോട്ടറെ  സ്ഥാനത്തുനിന്ന് നീക്കി.   ഇത്തരം ഗുരുതരമായ വീഴ്ചകൾ തിരുത്താൻ നടപടികൾ ഉറപ്പാണ്.   വിശദമായ റിപ്പോർട്ട് ലഭിച്ചശേഷം കൂടുതൽ കർശന നടപടികൾ ഉണ്ടാകും.
കുടുംബത്തിന് അടിയന്തരമായി ഭക്ഷണക്കിറ്റുകൾ എത്തിക്കാൻ  നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ആദിവാസി ക്ഷേമത്തിനായി ഫണ്ടുകൾ അനുവദിക്കുന്നുണ്ടെങ്കിലും അത് കൃത്യമായി അർഹരിലേക്ക് എത്തുന്നതിലെ പോരായ്മകൾ കണ്ടെത്തി പരിഹരിക്കും.
കുടുംബത്തിന്റെ റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിൽപ്പെട്ടതാണെങ്കിലും അവർക്ക് കൃത്യമായി ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്നതും  ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ഭക്ഷ്യ വകുപ്പ് മന്ത്രിയുമായി നിയമസഭയിൽ  ചർച്ച ചെയ്തിട്ടുണ്ടെന്നും കാർഡുമായി ബന്ധപ്പെട്ട തടസ്സങ്ങൾ അടിയന്തരമായി പരിശോധിക്കും.

അച്ചൻകോവിലിൽ മാത്രമല്ല, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിലുള്ള സാഹചര്യങ്ങൾ നിലനിൽക്കുന്നുണ്ടോ എന്ന് വരും ദിവസങ്ങളിൽ  പരിശോധിക്കും. ആദിവാസി-പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. വീഴ്ച വരുത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും മന്ത്രി കെ. എ. തുളസി വ്യക്തമാക്കി.  ആശുപത്രിയിലെത്തി ഡോക്‌ടർമാരുമായും മറ്റ് ഉദ്യോഗസ്ഥരുമായും മന്ത്രി ചർച്ച നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here