Home News Local സെന്‍സസ് ജോലിയില്‍ വീഴ്ചവരുത്തിയാല്‍ കര്‍ശന ശിക്ഷാനടപടി: ജില്ലാ കളക്ടര്‍

സെന്‍സസ് ജോലിയില്‍ വീഴ്ചവരുത്തിയാല്‍ കര്‍ശന ശിക്ഷാനടപടി: ജില്ലാ കളക്ടര്‍

Advertisement

ദേശീയപ്രാധാന്യമുള്ളതും അത്യന്താപേക്ഷിതമായ സെന്‍സസ് ജോലിയില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് പ്രിന്‍സിപല്‍ സെന്‍സസ് ഓഫീസറായ ജില്ലാ കലക്ടര്‍ ആനി ജൂല തോമസ്. സെന്‍സസിന് നിയോഗിക്കുന്നതിനുള്ള ജീവനക്കാരുടെ വിവരങ്ങള്‍ മറച്ചുവയ്ക്കുന്നത് അനുവദിക്കില്ല, ഗുരുതരവീഴ്ചയായി കണക്കാക്കും. ജോലിനിര്‍വഹിക്കാന്‍ വിമുഖതകാട്ടുന്നതും നടപടിക്ക് ഇടയാക്കും.
അര്‍ഹതയുള്ള അവധികളുടെ സ്വഭാവവും സ്വാഭാവികതയും പരിശോധിച്ച് മാത്രം അനുമതി നല്‍കുന്നതിന് വകുപ്പ് മേധാവികള്‍ പ്രത്യേകം ശ്രദ്ധിക്കണം. ബോധപൂര്‍വും ജോലിയില്‍നിന്ന് ഒഴിവാകാനല്ല അവധിഅപേക്ഷയെന്ന് ഉറപ്പാക്കുകയും വേണം.
സെന്‍സസ് ആക്ട്, സെക്ഷന്‍ 11 പ്രകാരം സെന്‍സസ് ജോലിചെയ്യാന്‍ വിസമ്മതിക്കുക, കൃത്യവിലോപം, നിയമവിരുദ്ധമായി മനപൂര്‍വം പ്രവര്‍ത്തിക്കുക, ജീവനക്കാരുടെ വിവരങ്ങള്‍ മറച്ചുവെക്കുകയോചെയ്താല്‍ പിഴയോ പരമാവധി മൂന്ന് വര്‍ഷം വരെയുള്ള തടവോ അല്ലെങ്കില്‍ ഇവരണ്ടുമോ ലഭിക്കാവുന്ന ശിക്ഷാര്‍ഹമായ കുറ്റമാണ്. സെന്‍സസ് കാലയളവില്‍ മെഡിക്കല്‍ബോര്‍ഡ് സാക്ഷ്യപ്പെടുത്തിയ ഗുരുതരമായമെഡിക്കല്‍ അത്യാഹിതങ്ങളിലൊഴികെയുള്ള അവധികള്‍ക്ക് നിയന്ത്രണമുണ്ടാകും എന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

Advertisement

1 COMMENT

  1. അധ്യാപകർക്ക് ഒരേ സമയം സെൻസസ് ഡ്യൂട്ടി ചൈയണം. ദിവസം 3 മണിക്കൂർ ഓൺലൈൻ ട്രെയിനിങ്, സ്കൂൾ ക്ലാസ്സ്‌, say exam ഡ്യൂട്ടി, say valuation അത്രേ ഉള്ളൂ 😄😄😄

Comments are closed.