ആർഎസ്പി (ലെനിനിസ്റ്റ് ) സംസ്ഥാന അസി.സെക്രട്ടറിയെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയമിച്ച് സർക്കാർ

ശാസ്താംകോട്ട : ആർഎസ്പി (ലെനിനിസ്റ്റ് ) സംസ്ഥാന അസി.സെക്രട്ടറിയും അധ്യാപകനുമായ പി.ടി ശ്രീകുമാറിനെ
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയമിച്ച് സർക്കാർ.എയ്ഡഡ് സ്കൂളായ പുനലൂർ വാളക്കോ ട് എൻ.എസ്.വി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ അധ്യാപകനാണ് ശ്രീകുമാർ.കരുനാഗപ്പള്ളി നിയമസഭാ മണ്ഡലത്തിൽ പ്രിസൈഡിംഗ് ഓഫീസർ തസ്തികയിലാണ് നിയമനം നൽകിയിരിക്കുന്നത്.സജീവ രാഷ്ട്രീയ പ്രവർത്തകരെ ഇത്തരം നിർണായക ചുമതലകളിൽ നിന്നും ഒഴിവാക്കുന്നതാണ് പതിവ്.

എന്നാൽ ജീവനക്കാരുടെ വിവര ശേഖരണത്തിൽ രാഷ്ട്രീയ പാർട്ടി ഭാരവാഹിത്വം ഉൾപ്പെടുത്തിയിട്ടും തെരഞ്ഞെടുപ്പ് ജോലിയിൽ പ്രധാന ചുമതല നൽകിയിരിക്കയാണ്. എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് രാഷ്ട്രീയ പ്രവർത്തനം അനുവദനീയമാണെന്നും ത്രിതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അർഹതയുണ്ടെന്നും
സർക്കാർ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.ഇതിനാൽഇടതു മുന്നണി സ്ഥാനാർഥികൾക്ക് വേണ്ടി പ്രവർത്തിക്കുമെന്നും പാർട്ടി ഭാരവാഹിത്വം ഉള്ളതിനാൽ തിരഞ്ഞെടുപ്പ് ജോലിയിൽ നിന്നും ഒഴിവാക്കണമെന്നുള്ള കത്ത് ജില്ലാ കളക്ടർക്ക് നൽകിയിട്ടുണ്ട്.ചുമതലയിൽ നിന്ന് മറ്റുമെന്നാണ് പ്രതീക്ഷിക്ഷിക്കുന്നതെന്നും ഹയർ സെക്കന്ററി സ്കൂൾ അധ്യാപക സംഘടനാ സംസ്ഥാന പ്രസിഡന്റ്‌ കൂടിയായ പി.ടി ശ്രീകുമാർ പറഞ്ഞു.

Advertisement