ശാസ്താംകോട്ട,ശൂരനാട് തെക്ക്,മൈനാഗപ്പള്ളി പഞ്ചായത്തുകളിൽ പര്യടനവുമായി കൊടിക്കുന്നിൽ

ശാസ്താംകോട്ട : മാവേലിക്കര പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ് കുന്നത്തൂർ നിയോജക മണ്ഡലത്തിൽ മൂന്നാംഘട്ട പര്യടനം നടത്തി. ശാസ്താംകോട്ട പഞ്ചായത്തിലെ പാറയിൽ മുക്കിൽ നിന്ന് ആരംഭിച്ച പര്യടനം എഐസിസി അംഗം അഡ്വ.ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം ചെയർമാൻ ഗോകുലം അനിൽ അധ്യക്ഷത വഹിച്ചു.എ.വി ശശികുമാരൻ നായർ,കെ.ജി വിജയദേവൻ പിള്ള,കല്ലട ഫ്രാൻസിസ്,ഉല്ലാസ് കോവൂർ, കെ.സുകുമാരൻ നായർ,കാരക്കാട്ട് അനിൽ,റെജി കുര്യൻ,ആർ.അരവിന്ദാക്ഷൻപിള്ള,
പി.വി.തെക്കടം,തുണ്ടിൽ നൗഷാദ്,തോപ്പിൽ ജമാലുദ്ദീൻ, പറമ്പിൽ സുബൈർ,ബി.ബിനോയ്, ആയിക്കുന്നം അസീസ്, ഗോപകുമാർ പെരുവേലി,എം.വൈ. നിസാർ,കടപുഴ മാധവൻ പിള്ള, ജയശ്രീ രമണൻ, ബീന കുമാരി,എസ്.ദുലാരി, ശ്രീജ ഭാസ്കർ, കാരുവള്ളി ശശി എന്നിവർ പ്രസംഗിച്ചു.

ശാസ്താംകോട്ട പഞ്ചായത്തിലെ വിവിധ കേസുകളിൽ വൻ വരവേൽപ്പാണ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്.കൊന്നപ്പൂവും കാർഷിക ഉല്പന്നങ്ങളും മറ്റും നൽകിയാണ് വൃദ്ധരും കുട്ടികളുമടക്കമുള്ളവർ കൊടിക്കുന്നിലിനെ സ്വീകരിച്ചത്.ഉച്ചയോടെ ശൂരനാട് തെക്ക് പഞ്ചായത്തിലേക്ക്.പതാരം ടൗണിൽ നിന്നും ആരംഭിച്ച പര്യടനം വൈകിട്ട് പ്ലാമൂട്ടിൽ ചന്തയിലാണ് സമാപിച്ചത്.17 കേന്ദ്രങ്ങളിലാണ് സ്വീകരണം നിശ്ചയിച്ചിരുന്നതെങ്കിലും അതിലേറെ കേന്ദ്രങ്ങളിൽ ജനങ്ങൾ കാത്തു നിന്ന് സ്ഥാനാർത്ഥിയെ വരവേറ്റു.ഐ.സി.എസ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മൈനാഗപ്പള്ളി പഞ്ചായത്തിലെ പര്യടനം തുപ്പായിവിളപ്പുറം കോളനിയിൽ സമാപിച്ചു.

Advertisement