പെട്ടിഓട്ടോയും കാറും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്

കൊല്ലം: ഏരൂര്‍ പത്തടിയില്‍ പെട്ടിഓട്ടോയും കാറും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ 8 മണിയോടുകൂടി പത്തടി കാഞ്ഞുവയിലായിരുന്നു അപകടം. പത്തടി സ്വദേശികളായ റംലയും മകന്‍ ദിനേശും പച്ചക്കറിവ്യാപാരത്തിനു വേണ്ടി പെട്ടിയോട്ടയില്‍ പോകുന്നതിനിടെ മറ്റൊരു വാഹനത്തെ മറികടന്നു വന്ന കാര്‍ ഓട്ടോ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ആട്ടോയില്‍ യാത്ര ചെയ്തിരുന്ന റംല, മകന്‍ ദിനേശ്, റോഡരികില്‍ മത്സ്യ വ്യാപാരം നടത്തി ശിഹാബുദീന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
മൂന്നു പേരെയും അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കര്‍ണാടക സ്വദേശികള്‍ കാറില്‍ ക്ഷേത്രദര്‍ശനത്തിനായി കുളത്തൂപ്പുഴയിലേക്ക് പോവുകയായിരുന്നു.

Advertisement