മലപ്പുറം തിരൂര്‍ പെരുവഴിയമ്പലം വളവില്‍ ടാങ്കര്‍ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു അപകടം. കോഴിക്കോട് ഭാഗത്തേക്ക് കെമിക്കലുമായി പോകുന്ന ടാങ്കര്‍ലോറിയാണ് മറിഞ്ഞത്.രാവിലെ 9 :35 ഓടെയാണ് സംഭവം.സമീപത്തുണ്ടായിരുന്ന യുവാവ് അത്ഭുതകരമായ രക്ഷപ്പെട്ടു. ഇയാളുടെ ബൈക്ക് പൂര്‍ണ്ണമായും തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. തിരൂരില്‍ നിന്നും താനൂരില്‍ നിന്നുമുള്ള ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Advertisement