തട്ടത്തുമലയിൽ ടാങ്കർ ലോറി മറിഞ്ഞു; ഡ്രൈവറും ക്ലീനറും ആശുപത്രിയിൽ

Advertisement

കിളിമാനൂർ: തട്ടത്തുമലയിൽ ടാങ്കർ ലോറി മറിഞ്ഞ് അപകടം. പരിക്കേറ്റ ലോറി ഡ്രൈവറേയും ,ക്ലീനറേയും തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. തോന്നയ്ക്കലുള്ള പമ്പിലേക്ക് ഇന്ധനവുമായി പോയ ലോറിയാണ് മറിഞ്ഞത് ഇന്ന് പുലർച്ചെ 2.30 ന് ആയിരുന്നു സംഭവം.നിയത്രണം വിട്ട ടാങ്കർ തലകീഴായി മറിയുകയായിരുന്നു. ആൾപ്പാർപ്പില്ലത്താ സ്ഥലത്താണ് അപകടം ഉണ്ടായത്.4 അറകളുള്ള ടാങ്കറിൽ പെട്രോളും ,ഡീസലും ഉണ്ടായിരുന്നു. അപകടത്തെ തുടർന്ന് പെട്രോൾ ലീക്കായി സമീപത്തെ തോട്ടിലക്ക് ഒഴുകി.പരിസരവാസികൾ വീടുകളിൽ തീ കത്തിക്കരുതെന്ന് ഫയർഫോഴ്സ് നിർദ്ദേശം നൽകിയിട്ടുണ്ട്.പ്രദേശത്ത് വൈദ്യുതി ബന്ധവും വിച്ഛേദിച്ചിട്ടുണ്ട്.

Advertisement