അന്തർവാഹിനിയിൽ യാത്ര ചെയ്താലും പിണറായിയെ കരിങ്കൊടി കാണിക്കും:ഫർസീൻ മജീദ്

ശാസ്താംകോട്ട : അന്തർവാഹിനിയിൽ യാത്ര ചെയ്താലും മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിക്കാൻ യൂത്ത് കോൺഗ്രസ് തീരുമാനിച്ചാൽ കാണിച്ചിരിക്കുമെന്ന് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ഫർസീൻ മജീദ് മട്ടന്നൂർ.പോരുവഴി മണ്ഡലം കമ്മിറ്റി ശാസ്താംനടയിൽ സംഘടിപ്പിച്ച ഷുഹൈബ് – പുന്ന നൗഷാദ് – ശരത് ലാൽ – കൃപേഷ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കണ്ണിൽ ചോരയില്ലാത്ത മനുഷ്യനാണ് പിണറായി.യൂത്ത് കോൺഗ്രസുകാരെ കൊലപ്പെടുത്തിയവരെ രക്ഷപ്പെടുത്താൻ കോടികളാണ് ചെലവഴിച്ചു കൊണ്ടിരിക്കുന്നത്.അച്ചന്റെ തണലിൽ മകൾ നടത്തിയ അഴിമതിയിൽ കേരളം നാണം കെട്ടിരിക്കുകയാണെന്നും ഫർസീൻ കൂട്ടിച്ചേർത്തു.മണ്ഡലം പ്രസിഡന്റ് അജ്മൽ അർത്തിയിൽ അധ്യക്ഷത വഹിച്ചു.ദിനേശ് ബാബു,പി.എസ് അനുതാജ്,സുഹൈൽ അൻസാരി,രതീഷ് കുറ്റിയിൽ,ബിജു ആദി,റിയാസ് പറമ്പിൽ,ഷംനാദ് അയന്തിയിൽ എന്നിവർ പ്രസംഗിച്ചു.

Advertisement