പാലോട് രവി തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് സ്ഥാനം രാജി വച്ചു

പാലോട് രവി തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് സ്ഥാനം രാജി വച്ചു. സ്വന്തം പഞ്ചായത്തില്‍ പാര്‍ട്ടിക്ക് ഭരണം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് രാജി. പെരിങ്ങമല പഞ്ചായത്ത് ഭരണമാണ് യുഡിഎഫിനു നഷ്ടമായത്. കോണ്‍ഗ്രസുകാരനായ പ്രസിഡന്റ് കഴിഞ്ഞ ദിവസം സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. ഇതോടെയാണ് ഭരണം പോയത്. വിഷയത്തില്‍ പാലോട് രവി കാര്യമായി ഇടപെട്ടില്ലെന്നു പാര്‍ട്ടിയില്‍ എതിര്‍ അഭിപ്രായമുണ്ടായിരുന്നു. പിന്നാലെയാണ് രാജി.

Advertisement