വിമത പ്രവർത്തനത്തിന് കൂട്ടുനിൽക്കുന്നു; ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെതിരെ എൽദോസ് കുന്നപ്പിള്ളി എം എൽ എ

കൊച്ചി: എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെതിരെ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളി. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് വിമത പ്രവർത്തനത്തിന് കൂട്ടുനിൽക്കുകയാണെന്ന് എൽദോസ് കുന്നപ്പള്ളി ആരോപിച്ചു. ഡിസിസി പ്രസിഡന്റ് വരുമ്പോൾ സ്ഥലത്തെ എംഎൽഎയെയോ മുതിർന്ന നേതാക്കളെയോ അറിയിക്കാറില്ല. താൻ കൂടെ പിന്തുണച്ച് കത്ത് നൽകിയിട്ടാണ് മുഹമ്മദ് ഷിയാസിനെ ഡിസിസി പ്രസിഡന്റ് ആക്കിയതെന്നും എൽദോസ് പറഞ്ഞു

മഹിളാ കോൺഗ്രസ് പ്രസിഡന്റ് ജെബി മേത്തർ എംപിയെയും എൽദോസ് കുന്നപ്പള്ളി വിമർശിച്ചു. വിളിച്ചാൽ ഫോൺ എടുക്കില്ലെന്നാണ് വിമർശനം. ശൈലി മാറ്റുന്നതാണ് ജെബി മേത്തർക്ക് നല്ലത്. പട്ടാളത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതുപോലെ മഹിളാ കോൺഗ്രസിൽ ഭാരവാഹികളെ വെക്കാനാകില്ല. മുതിർന്ന നേതാവ് പിപി തങ്കച്ചനെ അപമാനിച്ച് രാഷ്ട്രീയ പ്രവർത്തനം നടത്താൻ അനുവദിക്കില്ലെന്നും എൽദോസ് പറഞ്ഞു.

Advertisement